മലയാളം ബിഗ് ബോസിലൂടെ പ്രശസ്തിയാർജ്ജിച്ച താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. നാലാം സീസണില്‍ താരം തരംഗം സൃഷ്ടിച്ചിരുന്നു. മുന്‍ സീസണുകളിലൊന്നും ഇത്രയും ആഘോഷിക്കപ്പെട്ട താരം ബിഗ് ബോസില്‍ വന്നിട്ടില്ല. ഇപ്പോൾ വിവാഹിതനാകാനൊരുങ്ങുന്ന റോബിന്റെ ജീവിത പങ്കാളി ആവുന്നത് ആരതി പൊടി എന്ന സംരഭകയാണ്.
റോബിൻ സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ച് ആരതി പൊടി പറയുന്ന വാക്കുകൾ ശ്രദ്ധേയമാവുകയാണ്. ദീപിക പദുകോണിനൊപ്പമാണെങ്കിലും ചേട്ടന്‍ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് ഇഷ്ടമല്ലെന്നാണ് ആരതി പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കര്‍സിന് നല്‍കിയ അഭിമുഖത്തില്‍ റോബിനും അവതാരകനും ആരതിയെ പ്രാങ്ക് കോള്‍ ചെയ്തപ്പോഴായിരുന്നു ആരതിയുടെ പ്രതികരണം.
റോബിന് ബോളിവുഡില്‍ നിന്നും അവസരം വന്നു, ദീപിക പദുകോണാണ് സിനിമയിലെ നായിക എന്ന് പറഞ്ഞാണ് അവതാരകന്‍ ആരതിയെ ഫോണ്‍ ചെയ്തത്. എന്നാൽ, റോബിനോട് ചോദിക്കൂ എന്നാണ് ആരതി ആദ്യം പറഞ്ഞത്.
റോബിൻ സിനിമയില്‍ അഭിനയിക്കുന്നതിനെ പിന്തുണച്ച ആരതി പക്ഷെ, സിനിമയില്‍ ഇന്റിമേറ്റ് സീനുകള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ എതിർക്കുകയായിരുന്നു. ഒരു ലിമിറ്റ് വിട്ടിട്ടുള്ള ഓവറാക്കലുകളോട് താല്‍പര്യമില്ലെന്നാണ് ആരതി പറഞ്ഞത്.
ഒരു അഭിമുഖത്തിനിടെ പരിചയപ്പെട്ടവരാണ് റോബിനും ആരതിയും. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. റോബിനും ആരതിയും തമ്മിലുള്ള പ്രണയത്തിന് പ്രേക്ഷകരും സാക്ഷിയായതാണ്.
Post Your Comments