ഹോളിവുഡ് നടനും ഡബ്ല്യു.ഡബ്ല്യു.ഇ മുന്‍ താരവുമായ ഡ്വെയ്ന്‍ ജോണ്‍സന്റെ അമ്മ അറ്റ ജോണ്സണ് ( 74 ) കാര്‍ അപകടത്തില്‍ പരിക്ക്. പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് അറ്റ ഓടിച്ചിരുന്ന കാര്‍ അപകടത്തിൽ പെടുകയായിരുന്നു. അപകടം എങ്ങനെ സംഭവിച്ചെന്ന് വ്യക്തമല്ല.
ലോസ്ആഞ്ചലസില്‍ ചികിത്സയില്‍ കഴിയുന്ന അറ്റയുടെ നില തൃപ്തികരമാണെന്ന് ഡ്വെയ്ന്‍ ജോണ്സണ് അറിയിച്ചു. തകര്‍ന്ന ചുവപ്പ് കാഡിലാക് എസ്കലെയ്ഡ് കാറിന്റെ ചിത്രവും അദ്ദേഹം പുറത്തുവിട്ടു.
Post Your Comments