മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ആ സീൻ നന്നാക്കേണ്ട ബാധ്യത തങ്ങൾക്ക് തന്നെ ആയിരിക്കുമെന്ന് നടൻ സിദ്ദിഖ്. മെത്തേഡ് ആക്ടറല്ലാത്ത മോഹൻലാൽ ആക്ഷൻ പറയുമ്പോൾ മാത്രം കഥാപാത്രമായി മാറുന്ന നടനാണ്. ആക്ഷൻ എന്ന് പറയുന്ന സെക്കന്റിൽ ലാൽ വളരെ ഈസി ആയി അഭിനയിക്കും. എന്നാൽ തങ്ങൾക്ക് അത് പറ്റാറില്ലെന്നാണ് സിദ്ദിഖ് പറയുന്നത്.
സിദ്ദിഖിന്റെ വാക്കുകൾ :
‘ലാലിനോടൊപ്പം ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. എന്റെ കരിയറിലുണ്ടായ വളർച്ച മനസ്സിലാക്കണമെങ്കിൽ ഞാൻ മോഹൻലാലിനൊപ്പം ചെയ്ത സിനിമകൾ നോക്കിയാൽ മതി. ഞാൻ പല വേദികളിലും പറയാറുള്ളതാണ് മോഹൻലാലിനെ പോലുള്ള പ്രഗൽഭരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതാണ് എന്റെ കരിയർ വളരാനുണ്ടായ കാരണം എന്ന്. മറ്റ് നടൻമാരേക്കാൾ മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോഴുള്ള വിഷമം എന്തെന്നാൽ ആ സീൻ ചീത്ത ആയാൽ അത് മോഹൻലാലിന്റെ കുറ്റം ആയിരിക്കില്ല. അപ്പോൾ ആ സീൻ നന്നാക്കേണ്ട ബാധ്യത എനിക്ക് തന്നെ ആയിരിക്കും.
ആ കഥാപാത്രത്തെ ശ്രദ്ധിച്ച് ഉൾക്കൊണ്ട് അഭിനയിക്കാമെന്ന് വെച്ചാൽ സാധിക്കില്ല, ഇദ്ദേഹം തമാശ പറഞ്ഞ് കൊണ്ടിരിക്കും. ഇദ്ദേഹത്തിന് ആ സെക്കന്റിൽ അഭിനയിക്കാനറിയാം, നമുക്കറിയില്ല. സംഭാഷണം ഓർക്കാൻ പോലും അദ്ദേഹം സമ്മതിക്കില്ല. എന്തെങ്കിലും അതിനെ പറ്റി പറഞ്ഞാൽ ഇപ്പോഴാണോ ഇതൊക്കെ പറയേണ്ടത് വേറൊന്തൊക്കെ പറയാമെന്ന് പറഞ്ഞ് സീനിന്റെ കാര്യങ്ങൾ അദ്ദേഹം മൈൻഡ് ചെയ്യില്ല. ആക്ഷൻ എന്ന് പറയുന്ന സെക്കന്റിൽ ലാൽ വളരെ ഈസി ആയി അഭിനയിക്കും, നമ്മളീ പഠിച്ചത് മറന്ന് പോവുകയും ചെയ്യും.’
Post Your Comments