ഇന്ത്യന്‍ സിനിമയുടെ ചിരിത്രത്തില്‍ ആദ്യമായി ഒരു സിനിമയുടെ വിജയാഘോഷം രോഗികളുടെ കണ്ണീരൊപ്പാനുതകുന്ന വിധത്തിൽ ആഘോഷിക്കാനൊരുങ്ങുകയാണ് ടീം മാളികപ്പുറം. സിനിമയുടെ വിജയത്തിന്റെ ഭാഗമായി കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയുള്ള സഹായ പദ്ധതി നടപ്പിലാക്കുമെന്ന് നടന് ഉണ്ണി മുകുന്ദന് അറിയിച്ചു.
കാന്‍സര്‍ രോഗ നിര്‍ണയ ചികിത്സാ പദ്ധതികള്‍, 15 വയസിന് താഴെയുള്ള നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, മുതിര്‍ന്ന പൗരന്മാര്ക്ക് കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള മുന്‍ഗണനാ കാര്‍ഡ്, റേഡിയേഷന് തെറാപ്പിക്ക് 50 ശതമാനം ഇളവ്, റോബോട്ടിക് ഓങ്കോസര്‍ജറി, ഓര്‍ത്തോ ഓങ്കോസര്‍ജറി ഉള്‍പ്പെടെയുള്ള അര്‍ബുദ ശസ്ത്രക്രിയകള്‍ക്ക് പ്രത്യേക ഇളവുകള്‍ എന്നിവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി മൂന്നിന് പാളയത്തുള്ള ഹോട്ടല്‍ മലബാര്‍ പാലസില്‍ രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങിൽ മുതിര്‍ന്നവര്‍ക്കുള്ള പദ്ധതിയുടെ പ്രഖ്യാപനം നടന് ഉണ്ണി മുകുന്ദനും കുട്ടികള്‍ക്ക് വേണ്ടിയുള്ള പദ്ധതിയുടെ പ്രഖ്യാപനം ബാലതാരങ്ങളായ ദേവനന്ദയും ശ്രീപഥും ചേര്‍ന്ന് നിര്‍വഹിക്കും. സിനിമ 100 കോടി ക്ലബ്ബിലെത്തിയതിന് പിന്നാലെയാണ് മാളികപ്പുറം ടീമില്‍ നിന്നും പുതിയ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
Post Your Comments