മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് സൂപ്പർ താരങ്ങളുടെ ഉത്ഘാടനങ്ങളെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ്.
ശ്രീനിവാസൻ ചാനൽ പരിപാടിയിൽ പറഞ്ഞതിങ്ങനെ,
‘കുറച്ച് നാള് മുമ്പ് ഞാന്‍ ഒരു പ്രധാന നടന്റെ സിനിമയില്‍ അഭിനയിക്കാന്‍ പോയി. അവിടെയുള്ള പ്രശ്നം എന്തെന്നാല്‍ ഏതെങ്കിലും ഒരു ദിവസം പെട്ടെന്ന് ഈ നടന് പറയും ഇന്ന് ഷൂട്ടിംഗ് നടക്കില്ല കാഞ്ഞിരിപ്പിള്ളിയില്‍ ഉദ്ഘാടനം ഉണ്ടെന്ന്. 100-150 പേരുള്ള ലൊക്കേഷനില്‍ നിന്ന് ഇദ്ദേഹം ഉദ്ഘാടനത്തിന് പോവും. പുള്ളി മാത്രമല്ല എല്ലാ നടന്മാരും ഉദ്ഘാടനത്തിന് പോവുക, കാശും മറ്റും വാങ്ങിയാണ്. സെെഡ് വരുമാനം ആണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഏത് ഉദ്ഘാടനത്തിന് പോവും. അപ്പോള്‍ ഷൂട്ടിംഗിന് വരുന്ന നഷ്ടമാെക്കെ നമ്മളങ്ങ് സഹിച്ചോളുക എന്നതാണ്’
‘ഒരു നടനെ ഒരിക്കല്‍ ഷോപ്പിംഗ് കോപ്ലക്സ് ഉദ്ഘാടനം ചെയ്യാന്‍ സമീപിച്ചു. ഇടനിലക്കാരന് ചോദിച്ചു എന്താണ് നിങ്ങള്‍ വാങ്ങിക്കുക എന്ന്. ഞാനങ്ങനെ മറ്റുള്ളവരെ പോലെ പണം വാങ്ങുന്നത് ശരിയല്ലല്ലോ അത് കൊണ്ട് എനിക്കൊരു വാച്ച് സന്തോഷത്തിനായി അവര്‍ തരട്ടെ എന്ന് പറഞ്ഞു. ഒരു വാച്ചിന്റെ പേരും പറഞ്ഞു. അവര്‍ക്ക് ഭയങ്കര സന്തോഷം ആയി’
‘ആ വാച്ച് അന്വേഷിച്ചപ്പോള്‍ അവിടെ ഒന്നും കിട്ടാനില്ല.രണ്ടര ലക്ഷം രൂപയാണ് ആ വാച്ചിന്റെ വില. അങ്ങനെ ആ ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങുന്നതിന് മുമ്പ് തന്നെ അയാള്‍ കടത്തിലായി എന്നാണ് കഥ. കഥയല്ല സത്യമാണ്. വേറൊരു അവസരത്തില്‍ ഇതേ ആള് പ്രയോഗിച്ച സംഗതി എന്തെന്നാല്‍ എനിക്കൊരു ടിവി മതിയെന്ന് പറഞ്ഞു’
‘ഈ ടിവി ഏകദേശം മൂന്ന് ലക്ഷം രൂപയോളം വിലയുള്ളതാണ്. ഇതിന്റെയൊക്കെ വില നോക്കി വെച്ച് ഇങ്ങനെ ആളുകള്‍ വരുമ്ബോള്‍ പറയുകയാണ്. ഇങ്ങനെ മടുപ്പ് തോന്നി ഇവരൊന്നും ശരിയാവില്ല പുതുമുഖങ്ങള്‍ മതി എന്ന് ചില ആളുകള്‍ ചിന്തിക്കും. അങ്ങനെ പുതുമുഖങ്ങള്‍ വരും. പുതുമുഖങ്ങള്‍ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണ്.’- ശ്രീനിവാസൻ പങ്കുവച്ചു
Post Your Comments