Latest NewsNEWSTV Shows

നാടിനു വേണ്ടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങും; മുതലെടുക്കാന്‍ അല്ല: റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസ് കാരണം ജീവിതത്തില്‍ അറിയപ്പെട്ട ഒത്തിരിപ്പേരുണ്ട്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഡോക്ടര്‍ റോബിന്‍ രാധകൃഷ്ണന് ലഭിച്ചത് പോലെയുള്ള സ്വീകരണം വേറെയാര്‍ക്കും കിട്ടിയിട്ടില്ലെന്ന് വേണം പറയാന്‍. ഷോ കഴിഞ്ഞിട്ട് ഏകദേശം ഒരു വർഷമാകുമ്പോഴും റോബിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നാണ് റോബിന്‍ പറയുന്നത്. സിനിമ ചെയ്തു കഴിഞ്ഞതിന് ശേഷമായിരിക്കും തന്റെ രാഷ്ട്രീയ പ്രവേശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം പാര്‍ട്ടിയായിരിക്കുമോ അതോ ജനങ്ങളുടെ പള്‍സ് അറിയുന്ന പാര്‍ട്ടിയായിരിക്കുമോയെന്ന ചോദ്യത്തിന് ജനങ്ങളുടെ പള്‍സ് അറിയുന്നത് കൊണ്ടാണല്ലോ ബിഗ് ബോസ് കഴിഞ്ഞ് ഇത്രയും നാളായി താന്‍ ലൈം ലൈറ്റില്‍ നില്‍ക്കുന്നത് എന്നായിരുന്നു റോബിന്റെ മറുപടി.

റോബിന്റെ വാക്കുകൾ:-

‘എനിക്ക് ഒരു സിനിമ ചെയ്യണമെന്നുണ്ട്. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാനും താല്‍പര്യമുണ്ട്. പല രാഷ്ട്രീയ പാര്‍ട്ടികളും തന്നെ സമീപിച്ചിട്ടുണ്ട്. അതാരാണെന്നും ഇപ്പോള്‍ പറയുന്നില്ല. എന്തായാലും നല്ല താല്‍പര്യമുണ്ട്. ഒരുപാട് പ്രശ്‌നങ്ങള്‍ ഉള്ള മേഖലയാണെങ്കിലും എനിക്ക് താല്‍പര്യമുണ്ട്. എന്നിരുന്നാലും എന്നെ ഇത്രയും വളര്‍ത്തിയത് ജനങ്ങളാണ്. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ട്.

ഈ ഒരു വര്‍ഷം കൊണ്ട് ഫിനാന്‍ഷ്യല്‍ കാര്യങ്ങള്‍ താന്‍ സ്റ്റേബിള്‍ ആക്കി. ഒരു ലക്ഷം രൂപയാണ് എനിക്ക് ഡോക്ടർ ആയപ്പോള്‍ ശമ്പളം ലഭിച്ച് കൊണ്ടിരുന്നത്. ഈ വര്‍ഷത്തില്‍ പല ഉദ്ഘാടനങ്ങളും പ്രമോഷനുകളുമൊക്കെയുമായി സമ്പാദിച്ച പണത്തിന്റെ ഒരു ഭാഗം ഫിക്‌സഡ് ഡെപ്പോസിറ്റായി ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. അതിൽ നിന്ന് പലിശ കിട്ടുന്നുണ്ട്. എന്നെ പട്ടിണി കിടത്താന്‍ എന്തായാലും ആവില്ല. കാരണം ഞാൻ ഫിനാന്‍ഷ്യലി സ്റ്റേബിള്‍ ആകാനുള്ള കാര്യങ്ങള്‍ എല്ലാം ചെയ്ത് കഴിഞ്ഞതാണ്. അടുത്ത ഘട്ടം എന്ന് പറയുന്നത് ഒരു സിനിമ ചെയ്യുകയെന്നതാണ്. ഇപ്പോള്‍ കുടുംബത്തിനാണ് പ്രാധാന്യം. വിവാഹം കഴിഞ്ഞാല്‍ സിനിമ ചെയ്യും. അത് കഴിഞ്ഞാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും. മുതലെടുക്കാന്‍ അല്ല. നാടിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button