InterviewsLatest NewsNEWS

എന്നെപോലെ പ്ലാൻ ചെയ്ത് ജീവിച്ച വേറൊരാളുണ്ടാവില്ല; പക്ഷെ തോറ്റ് പോയി : ബാല

സിനിമകളിൽ നിരന്തരം അഭിനയിക്കുന്നില്ലെങ്കിലും അഭിമുഖങ്ങളിലൂടെയും സോഷ്യൽമീഡിയ വഴിയും പ്രേക്ഷകർക്കിടയിൽ സജീവമാണ് നടൻ ബാല. ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ബാലയുടെ സിനിമ ഷെഫീക്കിന്റെ സന്തോഷമാണ്. ഉണ്ണി മുകുന്ദൻ നായകനായ സിനിമയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ച് ബാല വിവാദമുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ താൻ സിനിമകൾ ചെയ്യുന്നതിന് ​ഗ്യാപ്പ് വരുന്നതിനെ കുറിച്ചും ഫാമിലി ഇഷ്യൂസ് കാരണം അഭിനയിക്കാനുള്ള മാനസീകാവസ്ഥ ഇല്ലാതായതിനെ കുറിച്ചും താരം പ്രതികരിച്ചിരിക്കുകയാണ് ഏറ്റവും പുതിയ അഭിമുഖത്തിൽ.

ബാലയുടെ വാക്കുകൾ :-

‘ഫാമിലി ലൈഫ് കുറച്ച് ഡിസ്ടർബെൻസായി. അതിന് ശേഷം മലയാളത്തിൽ ഹിറ്റായ നിരവധി സിനിമകൾ ഞാൻ വേണ്ടായെന്ന് വെച്ചു. മാനസീകമായി എനിക്ക് അഭിനയിക്കാൻ പറ്റിയിരുന്നില്ല അതായിരുന്നു കാരണം. എന്റെ മകളെ എന്റെ കൈയ്യിൽ നിന്നും പറിച്ചെടുത്ത് കൊണ്ടുപോയി. കാണാൻ പോലും എനിക്ക് അവസരം കിട്ടിയിട്ടില്ല. ദൈവം നോക്കിക്കോളും. സംസ്കൃതത്തിൽ‌ പടം ചെയ്തു. ലൂസിഫർ, പുലിമുരുകൻ, എ‌ന്ന് നിന്റെ മൊയ്തീൻ, ഷെഫീക്കിന്റെ സന്തോഷം എല്ലാം ഹിറ്റല്ലേ. നമുക്കുള്ള ഫാൻസ് എന്നും നമുക്കാണ്. രണ്ട് വർഷം അഭിനയിക്കാതിരുന്നാൽ തന്നെ ആളുകൾ മറന്ന് പോകും. നിങ്ങളുടെ പേര് എന്താണെന്ന് വരെ ചോദിക്കും. ഫാൻസ് കാരണമാണ് ഞാൻ പിടിച്ച് നിൽക്കുന്നത്.

എന്റെ ഫേസ്ബുക്ക് എടുത്ത് നോക്ക് എത്ര മില്യൺസുണ്ടെന്ന്. ഇരുപത് സ്ക്രിപ്റ്റിന് മുകളിൽ എന്റെ അടുത്ത് വന്നു. നിർമാതാക്കളേയും കിട്ടിയിരുന്നു. പക്ഷെ ഞാൻ തൃപ്തനല്ലാത്തത് കൊണ്ട് ചെയ്തില്ല. ഇനി ഞാൻ ചെയ്യുന്നത് ബംബർ ഹിറ്റായിരിക്കും. ഞാൻ വെയിറ്റ് ചെയ്ത് ചെയ്താലും എന്നെ സ്നേഹിക്കുന്ന ആളുകൾ സിനിമ വന്ന് കാണും. ട്രോളന്മാരെ എനിക്ക് ഇഷ്ടമാണ്. മനസ് സങ്കടപ്പെട്ടിരിക്കുമ്പോൾ എന്റെ തന്നെ ട്രോളുകൾ എടുത്ത് കാണും. ഫാമിലിയെ അറ്റാക്ക് ചെയ്തില്ലെങ്കിൽ എനിക്ക് കുഴപ്പമില്ല. ഫ്യൂച്ചർ പ്ലാൻ ഒന്നും ഇല്ല. പ്ലാൻ ചെയ്ത് പ്ലാൻ ചെയ്ത് തോറ്റ് പോയി. ഇപ്പോൾ ഒരു ഒഴുക്കിന് പോകുന്നു. എന്നെപോലെ പ്ലാൻ ചെയ്ത് ജീവിച്ച വേറൊരാളുണ്ടാവില്ല.’

 

 

shortlink

Related Articles

Post Your Comments


Back to top button