Latest NewsNEWS

മനസ്സിൽ നിന്ന് മാഞ്ഞ് പോവുന്ന രൂപമല്ല; മലയാള സിനിമയും പാട്ടും ഉള്ളിടത്തോളം കാലം മണി ഓർമ്മയിലുണ്ടാകും : മമ്മൂട്ടി

മരിച്ചിട്ട് ആറ് വർഷം ആയെങ്കിലും കലാഭവൻ മണിയെന്ന താരം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിലനിൽക്കുന്നു. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ട മണി പിന്നീട് നായകനായും വില്ലനായുമെല്ലാം തന്റേതായ ഒരിടം സിനിമാലോകത്തുറപ്പിച്ചു. മണിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മണി നമ്മളെ വിട്ട് പോയി എന്ന് തനിക്ക് വിശ്വസിക്കാൻ സാധിച്ചിട്ടില്ലെന്നും ഇപ്പോഴും നാട്ടിലെവിടെയോ ഷൂട്ടിലാണെന്നൊക്കെ ആണ് എന്നാണ് തന്റെ ധാരണ എന്നുമാണ് മമ്മൂട്ടി പറഞ്ഞിരിക്കുന്നത്. മണിയോട് ആ​ഗാധമായ ആത്മബന്ധം മമ്മൂട്ടിക്ക് ഉണ്ട്. മണിയെ തമിഴ് സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയതും മമ്മൂട്ടിയാണ്

മമ്മൂട്ടിയുടെ വാക്കുകൾ :-

‘മണി നമ്മളെ വിട്ട് പോയി എന്ന് എനിക്ക് വിശ്വസിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോഴും മണി ഇവിടെ എവിടെയാെക്കെയോ ഉണ്ട്. നാട്ടിലെവിടെയോ ഷൂട്ടിലാണെന്നൊക്കെ ആണ് എന്റെ ധാരണ. വിശ്വസിക്കാനാവാത്തത് എന്ന് പറഞ്ഞാൽ അതൊരു പ്രയോ​ഗം മാത്രമായിട്ടുണ്ട്. പക്ഷെ എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല. നിങ്ങളും ഒരുപാട് ഹൃദയത്തോട് ചേർത്ത് വെച്ചൊരു കലാകാരൻ ആണ് മണി. മണിയുടെ പാട്ടുകളും സിനിമകളും. മണി മരിച്ചിട്ടും ആളുകൾ ആ വീടിന്റെ മുന്നിൽ ഒരു സ്മാരകം പോലെ പോയി നിൽക്കാറുണ്ട്.

അന്യ സംസ്ഥാനങ്ങളിൽ നിന്നൊക്കെ ഒരു തീർത്ഥാടനം പോലെ മണിയുടെ വീട്ടിൽ കയറി പോവുന്ന ആളുകളുണ്ട്. അത് വളരെ അപൂർവം പേർക്കേ സാധിച്ചിട്ടുള്ളൂ, സിദ്ധിച്ചിട്ടുള്ളൂ. മഹാഭാ​ഗ്യം ചെയ്ത ആളാണ് മണി. മലയാള സിനിമയും പാട്ടും നിങ്ങളും ഒക്കെ ഉള്ളിടത്തോളം കാലം മണി ഓർമ്മിപ്പിക്കപ്പെടും അങ്ങനെ പെട്ടെന്ന് നമ്മുടെ മനസ്സിൽ നിന്ന് മാഞ്ഞ് പോവുന്ന രൂപമല്ല’.

 

shortlink

Related Articles

Post Your Comments


Back to top button