തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ, നടൻ ദിലീപിന് പിന്തുണ ആവർത്തിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ദിലീപ് കുറ്റാവാളിയാണെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കെആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവെച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അടൂർ ഗോപാലകൃഷ്ണൻ ഇക്കാര്യം പറഞ്ഞത്.
‘നിങ്ങളെല്ലാം തീരുമാനിച്ചിരിക്കുകയാണ് ദിലീപ് കുറ്റവാളിയാണെന്ന്. കോടതി പറഞ്ഞോ? മീഡിയ അയാളെ കുറ്റവാളിയാക്കി മാറ്റി. കുറ്റവാളിയാണെന്ന് കോടതി പറയുന്നത് വരെ കുറ്റവാളിയല്ല എന്നേ ഞാൻ വിചാരിക്കൂ,’ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനമെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും ജോലിക്കാരെ കൊണ്ട് ശുചിമുറി കഴുകിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആ പയ്യന്റെ അവസ്ഥയില്‍ ഒരു ഭീകരതയുണ്ട്, അവനൊരു പെങ്ങളുണ്ടെങ്കിലോ…: ബിബിന്‍ ജോര്‍ജ്
വിവാദങ്ങളെത്തുടർന്ന് നേരത്തെ രാജിവെച്ച ശങ്കർ മോഹനെതിരെ ഉയർന്ന ആരോപങ്ങങ്ങളെല്ലാം അടൂർ തള്ളി. സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ തന്റെയോ ശങ്കർമോഹന്റെയോ ഭാഗം കേട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ കമ്മിഷൻ ചില ശുപാർശകൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ, അതിനുള്ള അറിവോ പരിചയമോ കമ്മിഷനില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
Post Your Comments