GeneralMollywoodNEWSWOODs

ആ പയ്യന്റെ അവസ്ഥയില്‍ ഒരു ഭീകരതയുണ്ട്, അവനൊരു പെങ്ങളുണ്ടെങ്കിലോ…: ബിബിന്‍ ജോര്‍ജ്

ചെയ്തത് നൂറ്റമ്പത് ശതമാനം തെറ്റാണ്

എറണാകുളം ലോ കോളെജില്‍ തങ്കം സിനിമയുടെ പ്രെമോഷന്റെ ഭാഗമായി എത്തിയ നടി അപർണ ബാലമുരളിയോട് ഒരു വിദ്യാര്‍ത്ഥി മോശം പെരുമാറിയത് വലിയ വിവാദമായിരുന്നു. ഹിത, ഈ വിഷയത്തിൽ പ്രതികരിച്ച് നടന്‍ ബിബിന്‍ ജോര്‍ജ്ജ്.

’ പെര്‍മിഷന്‍ ഇല്ലാതെ ഒരു പെണ്‍കുട്ടിയുടെ അടുത്ത് അങ്ങനെ ചെയ്തത് വളരെ വലിയ തെറ്റാണ്. തിരിച്ചും ഉണ്ടാകാറുണ്ടല്ലോ. ആ പയ്യന്റെ അവസ്ഥയില്‍ ഒരു ഭീകരതയുണ്ട്. അവനും അച്ഛനും അമ്മയുമൊക്കെയുള്ളതല്ലേ. തെറ്റ് തന്നെയാണ് ചെയ്തത്. അവനൊരു ഭയങ്കര ചീത്തക്കാരനായിട്ട്, അവനൊരു പെങ്ങളുണ്ടെങ്കില്‍ ഏത് രീതിയില്‍ അവരെ ബാധിക്കുമെന്ന്… ചെയ്തത് നൂറ്റമ്പത് ശതമാനം തെറ്റാണ്.’ -ബിബിന്‍ പറഞ്ഞു.

read also: അദ്ദേഹത്തിന് പ്രത്യേക ദിവ്യശക്തിയുണ്ട്, നടിയ്‌ക്കൊപ്പം ലൈംഗിക വിവാദത്തിലായ നിത്യാനന്ദയെ പുകഴ്ത്തി നടി മീര

വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും ഒന്നിച്ചെത്തുന്ന വെടിക്കെട്ട് എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയ്ക്കിടയിലാണ് ബിബിന്‍ ഇക്കാര്യം പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button