മലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ അമ്മ ഗിരിജ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അമ്മയുടെ അരങ്ങേറ്റ വിവരം ഹൃദ്യമായ കുറിപ്പിനൊപ്പമാണ് മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്നത്.
‘അമ്മേ, നിങ്ങള്‍ ജീവിതത്തില്‍ ചെയ്യാനാഗ്രഹിക്കുന്ന എന്തിനും പ്രായം വെറും നമ്പറാണെന്ന് വീണ്ടും തെളിയിച്ചതിന് നന്ദി. ജീവിതത്തില്‍ 67-ാം വയസിലാണ് നിങ്ങളിത് ചെയ്തത്. എന്നെയും ചുറ്റുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെയും നിങ്ങള്‍ പ്രചോദിപ്പിച്ചു. ഞാന്‍ അമ്മയെ ഒത്തിരി സ്‌നേഹിക്കുന്നു, നിങ്ങളില്‍ അതിയായി അഭിമാനിക്കുന്നു’, എന്നായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.
Post Your Comments