കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനം രാജി വെച്ചതിന് വിദ്യാർത്ഥികൾക്കെതിരെ ഗുരുതര ആരോപണവുമായി അടൂര്‍ ഗോപാലകൃഷ്ണന്. അനാവശ്യമായി കള്ളങ്ങള്‍ പറഞ്ഞ് സമരം സൃഷ്ടിക്കുകയും ജനങ്ങളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയുമാണ് ഇവിടത്തെ വിദ്യാര്‍ത്ഥികൾ ചെയ്തതെന്ന് അടൂർ പറഞ്ഞു.
അടൂരിന്റെ വാക്കുകൾ ഇങ്ങനെ,
‘ശങ്കര്‍ മോഹന്‍ വന്ന സമയത്ത് ക്യാമ്പസ് മുഴുവന്‍ നടന്നു കണ്ടു. ബോയ്സ് ഹോസ്റ്റലിന് പിറകില്‍ 17 ചാക്ക് മദ്യ കുപ്പികളാണ് കണ്ടത്. അത് ഇപ്പോഴും അവിടെതന്നെ കിടപ്പുണ്ട്. കാണണം എന്നുള്ളവര്‍ക്ക് പോയി നോക്കാം. അതിനെപ്പറ്റി അന്വേഷണ കമ്മീഷന് ചോദിച്ചപ്പോള്‍ സിനിമാ ഷൂട്ടിംഗിന് കൊണ്ടു വന്നതായിരുന്നു എന്നാണ് മറുടി നല്‍കിയത്. എന്നാല്‍, ഏത് സിനിമയാണെന്ന് ചോദിക്കാന്‍ അന്വേഷണ കമ്മീഷന് തയ്യാറായില്ല. ഇങ്ങനെയാണ് അന്വേഷണം നടക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായുള്ള രാജിയാണിത്, ധാര്‍മ്മികതയുടെ ഭാഗമല്ല. അനാവശ്യമായി കള്ളങ്ങള്‍ പറഞ്ഞ് സമരം സൃഷ്ടിച്ചെടുത്ത് ജനങ്ങളെ വിശ്വസിപ്പിക്കുക എന്നതാണ് നടന്നത്’.
‘വഴിയില്‍ കാണുന്നവരെല്ലാം ശങ്കര്‍ മോഹന്റെ ഭാര്യയെപ്പറ്റി മോശം പറയുന്നു. അവരെപ്പറ്റി ആര്‍ക്കും അറിഞ്ഞൂടാ. മാധ്യമ പ്രവര്‍ത്തകരില്‍ ആരെങ്കിലും സത്യം എന്താണെന്ന് അന്വേഷിച്ചോ. എന്നാല്‍, ഞാന്‍ അന്വേഷിച്ച് ബോദ്ധ്യപ്പെട്ട ശേഷമാണ് സംസാരിക്കുന്നത്. അറിയാവുന്ന കാര്യമായതിനാലാണ് ഞാന്‍ കൃത്യമായി പറയുന്നത്. സ്റ്റുഡന്റ്സ് യൂണിയന് ചെയര്മാന് അയാളുടെ അച്ഛന്റെ പ്രായമുള്ള അസോസിയേറ്റ് പ്രൊഫസറുടെ കഴുത്തിന് കയറി പിടിച്ചു. എന്നിട്ട് മന്ത്രിയുടെയും അന്വേഷണ കമ്മീഷന്റെയും മുന്നില്‍ പൊട്ടിക്കരയുകയാണ്. എല്ലാം വിദ്യാര്‍ത്ഥികളുടെ കള്ളത്തരമാണ്’ അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
Post Your Comments