GeneralLatest NewsMollywoodNEWSWOODs

അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു

ക്ഷണിച്ചു വരുത്തി അപമാനിച്ച്‌ പടികടത്തി വിടുകയാണ് ചെയ്തത്

കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ചു. ഇന്ന് മാധ്യമങ്ങളെ കണ്ടാണ് രാജിവെച്ച കാര്യം അടൂര്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറിയതായും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് രാജിവെച്ച ശങ്കര്‍ മോഹന് പിന്തുണ പ്രഖ്യാപിച്ചാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ രാജി

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരാഘോഷങ്ങള്‍ക്ക് പിന്നില്‍ ആരെന്നത് അന്വേഷിക്കണമെന്നും കള്ളം കള്ളത്തെ പ്രസവിച്ചുവെന്നും മാധ്യമങ്ങള്‍ ആടിനെ പേപ്പട്ടി ആക്കി പേപ്പട്ടിയെ തല്ലിക്കൊന്നുവെന്നും അടൂർ ആരോപിച്ചു.

read also;മീനാക്ഷി ആദ്യമായി നായികയാകുന്ന ജൂനിയേഴ്സ് ജേണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സുരേഷ് ഗോപി റിലീസ് ചെയ്തു

കുറ്റവാളികള്‍ ഗേറ്റ് കീപ്പറായാലും ശുചീകരണ ജോലിക്കാരായാലും അധ്യാപകരായാലും അനധ്യാപകരോ വിദ്യാര്‍ത്ഥികളോ ആയാലും അവരെ കണ്ടെത്തി തക്ക ശിക്ഷ നല്‍കേണ്ടത് സ്ഥാപനത്തിന്റെ തുടര്‍ന്നുള്ള നടത്തിപ്പിന് അത്യന്താപേക്ഷിതമാണെന്നും അടൂര്‍ കൂട്ടിച്ചേർത്തു.

 ശങ്കര്‍ മോഹന്‍ മികച്ച പ്രൊഫഷണലാണ്. അദ്ദേഹത്തോളം ചലച്ചിത്ര സംബന്ധമായ അറിവോ പ്രവര്‍ത്തന പരിചയമോയുള്ള വ്യക്തി ഇന്ത്യയിലില്ലെന്നും അദ്ദേഹത്തെ ക്ഷണിച്ചു വരുത്തി അപമാനിച്ച്‌ പടികടത്തി വിടുകയാണ് ചെയ്തതെന്നും അടൂർ ആരോപിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളുമാണ് ശങ്കര്‍ മോഹന് നേരെയുണ്ടായത്. അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും അടൂർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button