തെന്നിന്ത്യൻ താര സുന്ദരി അമല പോൾ മതം മാറിയോ എന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പ്രശസ്തമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ താരം ദര്‍ശനത്തിനെത്തിയിരുന്നു. എന്നാൽ അന്ന് അമലയ്ക്ക് ദര്‍ശനം നിഷേധിച്ചിരുന്നു. ഹിന്ദുമതവിശ്വാസികള്‍ക്ക് മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശനമെന്ന ആചാരം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ദര്‍ശനം നടിക്ക് നിഷേധിച്ചത്.
ഇപ്പോഴിത, പഴനിയില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് അമല.അമ്മയ്ക്കും നാത്തൂനും ഒപ്പമായിരുന്നു താരത്തിന്റെ ദര്‍ശനം. പ്രസാദം തൊട്ട് പൂമാലയണിഞ്ഞ് കൊണ്ടുള്ള ചിത്രങ്ങൾ താരം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതിന് പിന്നാലെയാണ് താരത്തിന്റെ മതം മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ ഉയരുന്നത്.
യേശുക്രിസ്തുവിനോട് ഗുഡ് ബൈ പറഞ്ഞോ എന്നാണ് ഒരു പ്രേക്ഷകന് അമലയോട് ചോദിച്ചത്. ക്രിസ്തു മതത്തെ കുറിച്ച് അമലയെ ബോധവല്‍ക്കരിക്കുന്ന തരത്തിലുള്ള കമന്റുകളും സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ നിറയുന്നുണ്ട്.
Post Your Comments