മലയാളത്തിന്റെ പ്രിയ നടന് ഉണ്ണി മുകുന്ദന് വിദ്യാഗോപാല മന്ത്രാര്‍ച്ചന പുരസ്കാരം. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ വിദ്യാഗോപാല മന്ത്രാര്‍ച്ചനയും ദോഷപരിഹാര യജ്ഞവും 30 വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി നല്‍കുന്നതാണ് പുരസ്കാരം.
‘മാളികപ്പുറം’ എന്ന സിനിമയില്‍ അയ്യപ്പനായി അഭിനയം പരിഗണിച്ചാണ് ഉണ്ണി മുകുന്ദനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. നന്ദഗോപന്റെയും കൊടുങ്ങല്ലൂര്‍ ഭഗവതിയുടെയും രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശില്പങ്ങളാണ് പുരസ്കാരം. ഭഗവതി ക്ഷേത്രം കിഴക്കേ നടയില്‍ തയാറാക്കുന്ന യജ്ഞവേദിയില്‍ ഫെബ്രുവരി 12ന് അവാർഡ് സമര്‍പ്പിക്കു൦
Post Your Comments