ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാളികപ്പുറം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. അതിനിടെ സിനിമയുടെ മാർക്കറ്റിംഗ് രീതികളെക്കുറിച്ചും നടന്‍ ഉണ്ണി മുകുന്ദനെ കുറിച്ചും സംവിധായകന്‍ അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
read also: നടിയുടെ ദൃശ്യങ്ങൾ പ്രചരിച്ചു, ഉപ്പും മുളകിലെ ഭവാനിയമ്മയ്ക്ക് സംഭവിച്ചത്
കുറിപ്പ്
മാളികപ്പുറം സിനിമയുടെ മാര്‍ക്കറ്റിംഗ് രീതിയോട് ചേട്ടന് യോജിപ്പുണ്ടോ?
എനിക്ക് മെസ്സേജ് ആയും കമന്റ് ആയും വന്ന ചോദ്യങ്ങളില്‍ പ്രധാനപെട്ട ഒന്നാണ്…
ഉത്തരം..
തീരെ ഇല്ല എന്ന് മാത്രമല്ല എതിര്‍ക്കപ്പെടേണ്ടതുമാണ്….
പക്ഷേ ഇതേ ചോദ്യം ജനഗണമന എന്ന സിനിമ ഇറങ്ങിയപ്പോള്‍ ആരും ചോദിച്ചു കണ്ടില്ല…
ആ സിനിമയുടെ ആദ്യ ടീസര്‍..
ഇന്ത്യ ഒരുത്തന്റെയും തന്തയുടെ വക അല്ല…ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷം ഉള്ള നാടാണ് സാറേ…
ഈ വാചകം സിനിമയില്‍ ഇല്ല…
അപ്പൊള്‍ എന്തിനായിരുന്നു ഇങ്ങനെ ഒരു ടീസര്‍…
ഉത്തരം ലളിതം….
പണം ഉണ്ടാക്കണം എങ്കില്‍ സിനിമ ജനം കാണണം എങ്കില്‍ എന്ത് നാറിയ കളികളും ഇവിടെ കളിക്കുക…
കേരളത്തില്‍ ബിജെപി വിരുദ്ധരെ തീയേറ്ററില്‍ എത്തിക്കുക അത് വഴി പണം ഉണ്ടാക്കുക ..
ഇന്ത്യയിലെ ഒരു കോടതിയിലും ഒരു ജഡ്ജിയും’കണ്ടാല്‍ അറിഞ്ഞൂടെ ‘എന്ന് ചോദിക്കില്ല എന്നിരിക്കെ നായകന് കൈയടി കിട്ടാന്‍ ബോധപൂര്‍വം സംഭാഷണങ്ങള്‍ എഴുതി ചേര്‍ത്ത് അതിന് മറുപടി പറയിക്കുക…
മീഡിയ പറയുന്നതാണോ സത്യം അതോ സത്യം പറയാന്‍ ആണോ മീഡിയ എന്ന് ഹീറോയിസത്തില്‍ ചോദിക്കുന്ന നായകന്‍ പക്ഷേ തന്റെ ജീവിതത്തില്‍ നിലപാട് സ്വീകരിച്ചത് മീഡിയ പറയുന്നത് കേട്ടിട്ടാണ് എന്നതാണ് ദിലീപ് വിഷയത്തിലും, മുല്ലപെരിയാര്‍ വിഷയത്തിലും ,പൗരത്വ വിഷയ സമരത്തിലും നാം കണ്ടത്…
പിന്നീട് ഈ സിനിമ OTT യില് വന്നപ്പോള്‍
മനോരമയില്‍ വന്ന വാര്‍ത്ത ..
‘ജനഗണമന OTT യില് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഈ ചിത്രത്തിനെതിരെ ..’
എന്തിനായിരുന്നു ഇത്തരത്തില്‍ ഒരു മാര്‍ക്കറ്റിംഗ്…
കേരളത്തില്‍ ബിജെപി വിരുദ്ധരെ ആകര്‍ഷിക്കാന്‍ നടത്തിയ ചീപ് മാര്‍ക്കറ്റിംഗ്..
ഇതൊക്കെ നടന്ന കേരളത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട് ഒരു സിനിമ വരുമ്പോള്‍ വിശ്വാസികളെ ആകര്‍ഷിക്കാന്‍ അവര്‍ നടത്തിയ മാര്‍ക്കറ്റിംഗ് ആണ് നാം അടുത്തിടെ കണ്ടതും….
ഇനി ഞാന്‍ ഉണ്ണിയോട് മുന്‍പ് തന്നെ ചോദിച്ച ചോദ്യമാണ് എന്താണ് ഉണ്ണി ഈ സിനിമ നിര്‍മ്മിക്കാതെ പോയത്..
ഉണ്ണി പറഞ്ഞത് ഞാന്‍ ഒരിക്കലും ചെയ്യില്ല അഖിലെ…ഞാന്‍ അയ്യപ്പന് വേണ്ടി ചെയ്യുന്ന കര്‍മമായി മാത്രമേ ഈ സിനിമയെ കാണുന്നുള്ളൂ .അയ്യപ്പനെ വെച്ച് എനിക്ക് സാമ്പത്തിക ലാഭം വേണ്ട….
ഞാന്‍ മറ്റൊരു ചോദ്യം കൂടി ചോദിച്ചു..
മലയാള സിനിമയില്‍ ഒളിഞ്ഞിരുന്ന് പല അജണ്ടകളും നടപ്പിലാക്കുന്ന മറ്റുള്ളവരെ പോലെ ഉണ്ണിക്ക് നിശബ്ദനായി ഇരുന്നാല്‍ പോരായിരുന്നോ…ഈ രീതിയില്‍ ഇറങ്ങുന്നത് ദോഷം ചെയ്യില്ലേ…?
സീ അഖില്‍ ആക്‌ചൊലി ഈ രീതിയില്‍ ഇറങ്ങണം എന്ന് ഒരു പ്ലാനും ഇല്ലായിരുന്നു ..
പക്ഷേ ഈ സിനിമ ആദ്യ ദിവസം ഹോള്‍ഡ് ഓവര്‍ ആക്കാന്‍ മറ്റുള്ള ചിലര്‍
പണം മുടക്കിയിട്ടുണ്ട്..ആദ്യ ദിവസം കളക്ഷനും കുറവായിരുന്നു ..
പിന്നെ ഞാന്‍ ഇറങ്ങിയില്ല എങ്കില്‍ ഈ സിനിമ വീഴും..വീണാല്‍ അയ്യപ്പന്‍ തോല്‍ക്കും അത് ഞാന്‍ സമ്മതിക്കില്ല..
കാരണം 2018ഐല്‍ ശബരിമലയില്‍ ഈ വിഷയങ്ങള്‍ വന്നപ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.. അന്ന് ഞാന്‍ ഒരു പോസ്റ്റ് ഇട്ടു..പക്ഷേ പലരും എന്നേകൊണ്ടത് ഡിലീറ്റ് ചെയ്യിച്ചു .അത് കൊണ്ട് ഈ സിനിമ പരാജയപ്പെടാന്‍ ഞാന്‍ സമ്മതിക്കില്ല…
ചിരിച്ചു കൊണ്ട് ഞാനും പറഞ്ഞു എനിക്കും ശബരിമല വിഷയത്തില്‍ 3കേസുണ്ട് ..പക്ഷേ ഞാന്‍ മലയ്ക്ക് പോയിട്ട് 14വര്‍ഷമായി..
അതായത് സിനിമയുടെ നിര്‍മാതാവ് ആയ ആന്റോ ജോസഫിന് പണം ഉണ്ടാക്കാന്‍ അല്ല അയാല്‍ ഇറങ്ങിയത്
തന്റെ ഇഷ്ട്ട ദൈവത്തെ പരിഹസിച്ചവര്‍ക്ക് മറുപടി കൊടുക്കാന്‍ ആണ്..ഈ ലാഭം ഒന്നും ഉണ്ണിയുടെ അക്കൗണ്ടില്‍ അല്ല വന്നു ചേരുന്നത്
മറിച്ച് ജന്മം കൊണ്ട് ക്രൈസ്തവന്‍ ആയ രാഷ്ട്രീയം കൊണ്ട് കോണ്‍ഗ്രസുകാരന്‍ ആയ ആന്റോ ജോസഫിനും സഹ നിര്‍മാതാവ് ആയ വേണു കുന്നപ്പള്ളിക്കും ആണ്..
ചുരുക്കത്തില്‍ നിങള്‍ ഈ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്ന ഉണ്ണി മുകുന്ദന്‍ നിങള്‍ ചിന്തിക്കുന്നതിനേക്കള്‍ പാവം ആണ് ശുദ്ധന്‍ ആണ് ..അത് കൊണ്ടാണ് നേരിട്ട് വിളിച്ചു തെറി വിളിച്ചതും പൊട്ടി തെറിച്ചതും..
മറിച്ച് ക്രൂക്ക്ഡ് ആയിരുന്നെങ്കില്‍ കുറച്ചു കാശ് കൊടുത്താല്‍ നാല് അടി കൊടുക്കാന്‍ നിരവധി പേര് ഈ നാട്ടില്‍ ഉണ്ട്..
ഇല്ലെങ്കില്‍ അവന്റെ അഡ്രസ്സ് തപ്പി ഉണ്ണിക്ക് തന്റെ ഫാന്‍സിനെ ഉപയോഗിച്ചും ചെയ്യാം .
ഇനി അതല്ല എങ്കില്‍ വല്ല ഹാക്കര്‍മാര്‍ക്ക് പൈസ കൊടുത്ത് അവന്റെ അക്കൗണ്ട് പൂട്ടിക്കം ..
സിനിമ 50കോടി അടിച്ചു നില്‍ക്കുമ്പോള്‍ ആ താര പരിവേഷം നോക്കാതെ അയാല്‍ നേരിട്ട് വിളിച്ചു..തന്റെ വികാരം നേരിട്ടറിയിച്ചു…
ചെയ്തത് മോശം എന്ന് തോന്നിയപ്പോള്‍ മാപ്പും പറഞ്ഞു..
ബാല പറഞ്ഞത് പോലെ ഒരു സ്മാള്‍ ബോയ് .ചിന്ന പയ്യന്‍..
മനസ് കൊണ്ട് ഒരു കൊച്ചു കുട്ടിയാണ്…
ആ കുട്ടിയുടെ ഇഷ്ട്ടമാണ് അയ്യപ്പനും അയാളുടെ കുടുംബവും തന്നെ സ്‌നേഹിക്കുന്നവരും ..
അവരെ നോവിച്ചാല്‍ അയാള്‍ക്ക് നോവും …
പിന്നെ എന്ത് കൊണ്ട് മാളികപ്പുറം ഇത്ര വലിയ വിജയമായി എന്ന് നോക്കാം .
ഈ സിനിമയെ പരിഹസിച്ചു കൊണ്ട് രേശ്മി നായര്‍ എന്ന 80K അക്കന്‍ ഉള്‍പെടെ ഇറങ്ങിയപ്പോള്‍ വിശ്വാസികള്‍ക്ക് ഇതൊരു ആത്മാഭിമാനത്തിന്റെ പ്രശ്‌നമായി .
ഈ സിനിമയുടെ പരാജയം ശബരിമലയുടെ പരാജയം ആണെന്നും വിശ്വാസ സമൂഹത്തിന്റെ പരാജയം ആണെന്നും അവരുടെ മനസില്‍ തോന്നല്‍ ഉണ്ടായി..
അതിന് സംഘ പരിവാര്‍ മുന്‍ കൈ എടുത്തു..ഇന്നലെ വരെ സിനിമ തീയേറ്ററില്‍ പോയി കാണാത്ത സ്ത്രീകളും പ്രായം ചെന്ന അച്ഛന്‍ അപ്പൂപ്പന്‍മാരും ഈ സിനിമ കാണെണ്ടത് അവരുടെ ആവശ്യമായി
കണ്ടു …
കാഴ്ചക്ക് മടുപില്ലാത്ത സിനിമ ആയത് കൊണ്ട് അവര്‍ സന്തോഷത്തോടെ ചിത്രം കണ്ടിറങ്ങി….
വിജയത്തിന് പല ഫോര്‍മുലകളും ഉണ്ട്…
ഇന്നലെ വരെ അതുപയോഗിച്ച് വിജയിച്ചവര്‍ തങ്ങളുടെ എതിരാളി അതുപയോഗിക്കുന്നത് കണ്ട് ഹാല്‍ ഇളകിയിട്ട് കാര്യമില്ല…
ചരിത്രം പോലും വളചോടിച്ച് മെക്‌സിക്കന്‍ അപാരത ഇറങ്ങിയതും ഇത്തരം ഒരു മാര്‍ക്കറ്റിംഗ് തന്ത്രം ആയിരുന്നു…
ഇന്നലെ വരെ രാഷ്ട്രീയം ആയിരുന്നു എങ്കില്‍ എന്നത് മതം ആയി..
വെക്തിപരമായി പറഞാല്‍ വളരെയേറെ ഭയപ്പെടുത്തുന്ന ഒന്ന്….
#UnniMukundan
#Malikappuram
Post Your Comments