വലംപിരി ശംഖിന്റെ പരസ്യത്തിൽ അഭിനയിച്ചപ്പോൾ തനിക്ക് നേരെ ഉണ്ടായ ട്രോളുകളെക്കുറിച്ചു നടി ഊർമ്മിള ഉണ്ണി. സച്ചിന് ബൂസ്റ്റിന്റെ പരസ്യവുമായി വന്നപ്പോള്‍ വാങ്ങിയ ആള്‍ക്കാരാണ് തന്റെ പരസ്യം കണ്ട് ട്രോളുകളുമായി വന്നതെന്ന് ഊർമ്മിള പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ട്രോളുകള്‍ ഒക്കെ കാണാറുണ്ട്. വലംപിരി ശംഖിന് തനിക്ക് എതിരെ വന്ന ട്രോളുകളും കണ്ടിരുന്നു. തന്റെ വീട്ടില്‍ ഉണ്ട് കേട്ടോ, കുറെ പഴക്കമുള്ള വലംപിരി. അമ്മൂമ്മയുടെ കൈയ്യില്‍ നിന്നും കിട്ടിയത്, വെള്ളി കെട്ടിച്ചു വച്ചിട്ടുണ്ട്. അതിനു ശേഷമാണ് താന്‍ ആ പരസ്യം ചെയ്യുന്നതും. സച്ചിന് ബൂസ്റ്റിന്റെ പരസ്യം ചെയ്യുന്നുണ്ടല്ലോ. അയാള്‍ അത് കുടിച്ചിട്ടാണോ ക്രിക്കറ്റില്‍ വലിയ ആളായത്.
താന്‍ ഒരു പാവം വലംപിരി ശംഖിന്റെ പരസ്യം ചെയ്തെപ്പോഴേക്കും എല്ലാവരും കൂടി തന്റെ തലയിലേക്ക് കയറി. അതിന്റെ നല്ല വശവും, ചീത്ത വശവും ഒന്നും താന്‍ ചിന്തിച്ചില്ല. തന്റെ വീട്ടിലും ഉണ്ട്, നമ്മള് പൂജിച്ചിട്ടുണ്ട്. അപ്പോള്‍ ഇതിന്റെ പരസ്യം വന്നു ചെയ്തു അത്രമാത്രം’- ഊര്‍മിള ഉണ്ണി പറഞ്ഞു.
Post Your Comments