
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ പഠാൻ മികച്ച പ്രതികരണം നേടുകയാണ്. ചിത്രത്തിന് ആശംസയുമായി നടൻ പ്രകാശ് രാജ്. ബഹിഷ്കരണ ഭ്രാന്തന്മാരേ ശ്…എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ വിജയത്തിന് ആശംസകളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
read also: പതിനഞ്ചു വർഷം നീണ്ട താര ദാമ്പത്യം വേർപിരിയുന്നു? തെളിവുകളുമായി സോഷ്യല്‍ മീഡിയ
പഠാനിലെ നായിക ദീപികാ പദുകോൺ ഒരു ഗാനരംഗത്തിൽ ഉപയോഗിച്ച ബിക്കിനിയുടെ നിറത്തിനെതിരെ ചിത്രത്തിന്റെ ട്രെയ്ലറും ഗാനവും പുറത്തിറങ്ങിയപ്പോൾ മുതൽ പ്രതിഷേധമുയർന്നിരുന്നു. തുടർന്ന് ഗാനരംഗത്തിലെ ചില ഭാഗങ്ങൾ സെൻസർ ചെയ്താണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിനെതിരെയുള്ള ബഹിഷ്കരാണാഹ്വാനത്തെ മറികടന്ന് ചിത്രം വൻ വിജയമാകുമ്പോഴാണ് പ്രകാശ് രാജിന്റെ ആശംസകൾ.
Post Your Comments