നഴ്സിംഗ് മേഖലയില്‍ നിന്നും മോഡലിങ് രംഗത്തേക്ക് കടന്നു വന്ന താരമാണ് ഗൗരി സിജി മാത്യൂസ്. ‘സ്ത്രീയുടെ ശരീരം എന്നുള്ളത് ഒളിച്ചുവെക്കേണ്ട ഒന്നല്ലെന്നും അഡല്‍ട്ട് ആപ്പുകളില്‍ എന്റെ ചിത്രങ്ങള്‍ വാങ്ങാന്‍ ആളുകളുള്ളപ്പോള്‍ അതില്‍ നിന്നും എനിക്ക് വരുമാനം ലഭിക്കുന്നതില്‍ എന്താണ് തെറ്റെന്നും ഗൗരി ചോദിക്കുന്നു.
ശരീരം ഒന്ന് തുറന്നുകാട്ടിയെന്ന് വെച്ച് ഒന്നും നഷ്ടപ്പെടാനില്ലെന്നും ഗൗരി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. ‘എന്റെ ശരീരത്തെക്കുറിച്ച് വളരെ ഏറെ ആത്മവിശ്വാസമുള്ള എനിക്ക് ശരീരത്തെ തുറന്നു കാട്ടുക എന്നത് വലിയൊരു ഇഷ്യു ആയിരുന്നില്ല. എന്നിരുന്നാലും ശരീരം കാണിക്കാന്‍ വേണ്ടി മാത്രം മോഡലിങ് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. ക്രിയേറ്റീവായി ശരീരം പ്രദര്‍ശിപ്പിക്കേണ്ടി വരുന്നുണ്ടെങ്കില്‍ അതിന് യാതൊരു മടിയും വിചാരിക്കേണ്ട കാര്യമില്ല’ ഗൗരി സിജി മാത്യൂസ് പറയുന്നു.
അഡല്‍ട്ട് ആപ്പുകളില്‍ ഞാന്‍ എടുക്കുന്ന ഷൂട്ടുകള്‍ വാങ്ങാന്‍ ആളുകളുള്ളപ്പോള്‍ അതില്‍ നിന്ന് എനിക്കൊരു വരുമാനം ലഭിക്കുന്നതില്‍ എന്താണ് തെറ്റ്? അതോടൊപ്പം തന്നെ ഞാന്‍ ഒരു ഭാര്യയാണ്, അമ്മയാണ്, മകളാണ്, സുഹൃത്താണ്. ഇതിനെല്ലാം എനിക്ക് സമയം കണ്ടെത്താനും ശ്രദ്ധ ചെലുത്താനും സാധിക്കുന്നുമുണ്ട്. ഫാമിലി എനിക്ക് നല്ല സപ്പോര്‍ട്ട് ആണ്. എന്റെ പാട്ണറോടും ചേച്ചിയോടുമൊക്കെ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ചേച്ചിയൊക്കെ എനിക്ക് അത്ഭുതം തോന്നുന്ന രീതിയിലുള്ള സപ്പോര്‍ട്ട് ആണ് തന്നത്.’ – ഗൗരി പറഞ്ഞു.
Post Your Comments