മലയാളത്തിന്റെ പ്രിയ താരമാണ് സ്വാസിക. സംസ്ഥാന പുരസ്കാരം നേടിയ സ്വാസിക ഡബ്ല്യുസിസിയെക്കുറിച്ചു പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.
ഡബ്ല്യുസിസി പോലെയുളള സംഘടനകളില്‍ വിശ്വാസമില്ലെന്നും എന്തെങ്കിലും പ്രശ്നം വന്നാല്‍ ഭയമില്ലാതെ പറയേണ്ടിടത്ത് പറയും. അതല്ലാതെ സംഘടനയുടെ പിന്‍ബലത്തില്‍ മാത്രമേ നമുക്കു സുരക്ഷിതമായ ജോലിയിടം സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ എന്നൊന്നും ഞാന്‍ കരുതുന്നില്ലെന്നു വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സ്വാസിക പറഞ്ഞു.
read also:അപകടത്തില്‍ മുപ്പതിലധികം അസ്ഥികള്‍ ഒടിഞ്ഞു, ജീവിതത്തിലേക്ക് തിരിച്ചുവരുന്നു: ജെറമി റെന്നര്‍
നിലപാടുകള്‍ വ്യക്തമായി പറയുമ്പോള്‍ സ്വാഭാവികമായും ദോഷങ്ങളുണ്ടാകുമെന്നും സ്വാസിക കൂട്ടിച്ചേർത്തു. ‘കാര്യങ്ങള്‍ നേരെ ചൊവ്വേ സംസാരിക്കുന്നതാണു പലര്‍ക്കും ഇഷ്ടമില്ലാത്തത്. വളഞ്ഞു മൂക്കു പിടിക്കുക, കള്ളത്തരം മനസില്‍ വച്ച് ചിരിക്കുക ഇതൊക്കെയാണ് ചിലര്‍ക്ക് താല്പര്യമെന്നും’- സ്വാസിക പറഞ്ഞു. എന്താണോ മനസില്‍ തോന്നുക അത് പറയുക എന്നതാണ് തന്റെ കാഴ്ചപ്പാട് എന്നാണ് സ്വാസിക പറയുന്നത്. അയ്യോ ഞാനിതു പറഞ്ഞാല്‍ നാളെ പ്രശ്നമാകുമോ ഇങ്ങനെ സംസാരിക്കാമോ എന്നൊക്കെ പേടിച്ച് എങ്ങനെയാണ് വര്‍ത്തമാനം പറയാണ് സാധിക്കുക എന്നും സ്വാസിക ചോദിക്കുന്നു.
Post Your Comments