തങ്കം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ലോ കോളേജിൽ എത്തിയപ്പോൾ ഒരു വിദ്യാർത്ഥിയിൽ നിന്നും നേരിട്ട മോശം അനുഭവത്തിൽ പ്രതികരണവുമായി നടി അപർണ ബാലമുരളി. എഴുത്തുകാരി സൗമ്യ രാധ വിദ്യാധർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ താഴെ കമന്റ് ചെയ്താണ് നടിയുടെ പ്രതികരണം.
‘അനുവാദമില്ലാതെ ഒരു സ്ത്രീയുടെ ശരീരത്തിൽ സ്പർശിക്കുന്നത് അന്യായമാണെന്നും വീണ്ടും മാപ്പ് പറയുന്ന രീതിയിൽ കൈയിൽ സ്പർശിക്കാൻ ശ്രമിക്കുന്നത് അതിലും വലിയ തെറ്റാണ്’- എന്നായിരുന്നു സൗമ്യ ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനു താഴെ ‘ലോ കോളേജിലാണ് ഇത് സംഭവിച്ചത് എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്, എനിക്ക് വാക്കുകൾ നഷ്ട്ടപെട്ടു പോയി’, അപർണ കമന്റ് ചെയ്തു.
Post Your Comments