ബ്ലോക് ബസ്റ്റർ ഹിറ്റിലേക്ക് കുതിക്കുകയാണ് വിജയ് ചിത്രം വാരിസ്. ചിത്രം റിലീസ് ചെയ്ത് ഏഴാം ദിവസം പിന്നിടുമ്പോൾ 210 കോടിയാണ് ചിത്രം വാരിയത്. സിനിമയുടെ നിര്‍മാതാക്കൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പും സൂപ്പർ ഹിറ്റായി ഓടുന്നു. 20 കോടിയാണ് തെലുങ്ക് പതിപ്പിന്റെ മാത്രം കളക്ഷൻ. ഈ വർഷം 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് വാരിസ്. വിജയ് നായകനായ ചിത്രത്തിന് തുടക്കം മുതൽ മികച്ച സ്വീകാര്യതയാണ് തിയേറ്ററിൽ നിന്നും ലഭിച്ചത്. ഹിന്ദി പതിപ്പിന്റെ അഞ്ച് ദിവസത്തെ കല്കഷൻ 5 കോടിയാണ്.
ഇന്ത്യയില്‍ നിന്ന് ആദ്യ അഞ്ച് ദിവസം കൊണ്ട് ഏകദേശം നൂറ് കോടിയോളമാണ് ഈ ചിത്രം നേടിയത്. അതില്‍ 65 കോടിയോളം രൂപ തമിഴ്‌നാട് നിന്ന് മാത്രമാണ്. ആന്ധ്ര പ്രദേശ്, തെലുങ്കാന, കര്‍ണാടകം, കേരളം, റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് ഏകദേശം 35 കോടിയോളമാണ് വാരിസ് നേടിയത്. 200 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആറാമത്തെ വിജയ് ചിത്രമാണ് വാരിസ്. വിജയ്‌യുടെ കഴിഞ്ഞ ചിത്രങ്ങളായ ബിഗിൽ, മാസ്റ്റർ, ബീസ്റ്റ് എന്നീ സിനിമകളും 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. തുടർച്ചയായി തിയേറ്ററിൽ ഹിറ്റ് അടിക്കുന്ന നായകനായി വിജയ് മാറിക്കഴിഞ്ഞു.
ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. വംശി പൈഡിപ്പള്ളി തന്നെ തിരക്കഥയുമെഴുതിയ ചിത്രത്തില്‍ രശ്‌മിക മന്ദാന, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി ഹരിപിക്ചേഴ്‍സ് ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്‍സ് എന്നിവർ ചേർന്നാണ് കേരളത്തിൽ വിജയ്‍യുടെ ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്.
Post Your Comments