കൊച്ചി: ഉണ്ണി മുകുന്ദന് നായകനായെത്തിയ ‘മാളികപ്പുറം’ തീയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. എന്നാൽ, ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന് സംഘപരിവാർ രാഷ്ട്രീയം പറയുന്നുവെന്ന ആരോപണവും ശക്തമാണ്. ‘മാളികപ്പുറം’ എന്ന ചിത്രത്തിൽ എവിടെയാണ് സംഘപരിവാർ അജണ്ടകളുടെ ഒളിച്ചുകടത്തല് ഉള്ളതെന്നാണ് സംവിധായകന് അനൂപ് എസ് പണിക്കർ ചോദിക്കുന്നത്. അമല പോള് . കേന്ദ്ര കഥാപാത്രമായ കഡാവർ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനൂപ്.
മലപ്പുറത്തു ചെയ്യുന്ന സിനിമകൾക്ക് എന്തേലും പ്രത്യേക താല്പര്യങ്ങളുണ്ടെന്ന് ആരും ഇതുവരെ പറഞ്ഞിട്ടുള്ളതായി തന്റെ അറിവിൽ ഇല്ലെന്നും പിന്നെ, ശബരിമല പരിസരങ്ങളിൽ പടം ഷൂട്ട് ചെയ്താൽ എന്താണ് പ്രശനമെന്നും അനൂപ് തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. രാഷ്ട്രീയം എന്നത് എല്ലാ വ്യക്തികളുടെയും വ്യക്തിപരമായ സ്വാതന്ത്ര്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനൂപ് എസ് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
റിതേഷ് ദേശ്മുഖിന്റെ ‘വേദ്’ 50 കോടി ക്ലബിൽ
ഹായ് ഞാൻ *CADAVER * മൂവി ഡയറക്ടർ,
എന്റെ രാഷ്ട്രീയം:RSS
മാളികപ്പുറം എനിക്ക് പ്രിയപ്പെട്ടതാകൻ കാരണങ്ങൾ അനവധിയാണ്, എന്റെ Cadaver സിനിമയുടെ എഴുത്തുകാരൻ Abhilash Pillai i,എന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു Vishnu Sasi Shankar ,എല്ലാത്തിലും ഉപരി സ്വാമി അയ്യപ്പനോടുള്ള ഭക്തി..,എന്റെ ഭക്തിക്കു സംതൃപ്തി നൽകിയ സിനിമ ആയിരുന്നു മാളികപ്പുറം,അതുപോലെ അയ്യപ്പനെ ആരാധിക്കുന്ന എല്ലാവർക്കും ഇഷ്ടപ്പെടാൻ ഉള്ള ചേരുവകൾ ആ സിനിമയിൽ ഉണ്ടായിരുന്നു,അതുകൊണ്ട് ആ സിനിമ ഇന്ന് വലിയ വിജയമാണ്,
ഒരു ചില ആളുകൾ ഈ സിനിമയിൽ ഹിന്ദുയിസം,RSS അജണ്ടകൾ ഒളിച്ചു കടത്തുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി കാണുന്നു,മനസിലാകാത്തത് ഇതാണ് ഒരു കുഞ്ഞു പെൺകുട്ടിക്ക് അയ്യപ്പനെ കാണാൻ ഉള്ള ഇഷ്ടം,തനിയെ പോകുന്ന കുട്ടിയെ അവളുടെ ഇഷ്ടം നടത്തി കൊടുക്കാൻ കൂടെ നിൽക്കുന്ന ഉണ്ണി ,ആ കുട്ടിയുടെ മനസിലെ അയ്യപ്പനെ ആ കുട്ടി പലപ്പോഴായി ഫീൽ ചെയ്യുന്നു,ക്ലൈമാക്സ് പറയുന്നില്ല,കാണാത്തവർ കണ്ടു മനസിലാക്കു.ഇതിൽ എവിടെ ആണ് ഒളിച്ചുകടത്തൽ..,
ജെയിംസ് കാമറൂൺ ആർആർആർ കണ്ടു, അദ്ദേഹത്തിന് സിനിമ വളരെയധികം ഇഷ്ടപ്പെട്ടു: എസ്എസ് രാജമൗലി
മലപ്പുറത്തു ചെയ്യുന്ന സിനിമകൾ എന്തേലും പ്രത്യേക താല്പര്യങ്ങൾ ഉണ്ട് എന്ന് ആരും ഇതുവരെ പറഞ്ഞു എവിടെയും കണ്ടതായി എന്റെ അറിവിൽ ഇല്ല,കോട്ടയത്ത് വെച്ചു എടുത്ത സിനിമകൾക്കും ഇങ്ങനെ ആരും പറഞ്ഞു കേട്ടിട്ടില്ല,അപ്പോ എന്താണ് ശബരിമല പരിസരങ്ങളിൽ പടം ഷൂട്ട് ചെയ്താൽ…ഈ ചിന്താഗതി ഉള്ള ആൾ ഉത്തരം നൽകിയാൽ നന്നായിരിക്കും..
“ഞാൻ ഒരു RSS ആണ് ”
എല്ലാമതത്തിലുള്ള സഹോദരങ്ങളെ കൂടെ സ്നേഹിച്ചു ബഹുമാനിച്ചും ജീവിക്കുന്ന ഒരു വ്യക്തിയും ആണ്, രാഷ്ട്രീയം എല്ലാ വ്യക്തികളുടെയും വ്യക്തിപരമായ ഒരു സ്വാതന്ത്ര്യം
നമ്മുടെ എല്ലാം കുടുംബത്തിൽ അമ്മയ്ക്കും അച്ഛനും,അനിയത്തിക്ക്,ചേട്ടന് വ്യത്യസ്തമായ രാഷ്ട്രീയമായിരിക്കും,ആ കുടുംബങ്ങളിൽ എല്ലാം ചർച്ചകൾ നടക്കാറുണ്ട്,സ്നേഹപൂർണമായ വഴക്കുകളുണ്ട്,എന്ത് കൊണ്ട് ആരും സ്വന്തം കുടുംബങ്ങൾ എന്റെ രാഷ്ട്രീയചിന്താഗതിക്കു വിപരീതമാണ് എന്ന് പറഞ്ഞു,പൊതു സമൂഹത്തിൽ വ്യക്തിഹത്യ നടത്തുന്നില്ല? അറിയാം അത് എന്റെ കുടുംബം ആണെന്ന്,എന്തുകൊണ്ട് ഈ ബോധം നമുക്ക് സമൂഹത്തിൽ അപ്ലൈ ചെയ്തുകൂടാ?
Post Your Comments