കൊച്ചി: കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നടൻ വിജയകുമാറിനെ കുറ്റവിമുക്തനാക്കി കോടതി. തൃക്കാക്കര അസി. കമ്മിഷണർ ഓഫീസിൽ ചോദ്യം ചെയ്യുന്നതിനിടയിൽ ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചെന്നായിരുന്നു കേസ്. കേസിൽ വിചാരണക്കോടതിയാണ് നടനെ കുറ്റവിമുക്തനാക്കിയത്.
വിജയകുമാർ കുറ്റം ചെയ്തതായി സ്ഥാപിക്കാൻ കഴിയുന്ന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. കേസിൽ പൊലീസ് ഉദ്യോഗസ്ഥർ ഒഴികെയുള്ള 2 സാക്ഷികളുടെ മൊഴികൾ വിജയകുമാറിന് അനുകൂലമായിരുന്നു. ഇത് താരത്തിന് ഗുണം ചെയ്തു. അസി. കമ്മിഷണർ ഓഫീസിനുള്ളിൽ ചോദ്യം ചെയ്യുന്നതിനിടയിൽ പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയെടുത്തു വിജയകുമാർ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്.
കേസിൽ ദൃക്സാക്ഷിയായി പ്രോസിക്യൂഷൻ ഹാജരാക്കിയ സ്വതന്ത്രസാക്ഷിയുടെ മൊഴികൾ വിശ്വസനീയമല്ലെന്ന് മജിസ്ട്രേട്ട് കോടതി ചൂണ്ടിക്കാട്ടി.
Post Your Comments