ആരാധകർ ഏറെയുള്ള അവതാരകയും നടിയുമാണ് ആര്യ. ബിഗ് ബോസ് മലയാളം സീസണ് 2ലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു താരം. എന്നാല്‍, കൊവിഡ് പ്രതിസന്ധി മൂലം ഷോ പാതിയിൽ ഉപേക്ഷിക്കേണ്ടിവന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ആര്യ മമ്മ ബെയര്‍ ആന്റ് ബേബി ബൂ എന്ന ക്യാപ്ഷനോടെ മകളുടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
മനോഹരമായ ചിത്രങ്ങൾക്ക് മോശം കമന്റ് നൽകിയ വ്യക്തിയ്ക്ക് താരം നൽകിയ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മകളുടെ പല്ലിൽ കമ്പിയിട്ടൂടെയെന്ന ചോദ്യത്തിന് എന്റെ മകൾ ഏത് ലുക്കിലും തനിക്ക് പെർഫെക്ട് ആണെന്നായിരുന്നു താരത്തിന്റെ മറുപടി. നിരവധിപേരാണ് ആര്യയ്ക്ക് പിന്തുണയുമായി എത്തിയത്.
Post Your Comments