InternationalLatest NewsNEWS

ഓസ്കര്‍ ചുരുക്കപ്പട്ടികയിൽ ഇടം നേടി ആറ് ഇന്ത്യൻ ചിത്രങ്ങൾ: ശ്രദ്ധനേടി മാധവന്റെ റോക്കട്രി

ഈ വർഷത്തെ ഓസ്കര്‍ ചുരുക്കപ്പട്ടികയിൽ ഇടംനേടി ഇന്ത്യയിൽ നിന്ന് ആറ് ചിത്രങ്ങൾ. റോക്കട്രി – ദി നമ്പി ഇഫക്ട്, ആർആർആർ, ദ് കശ്മീർ ഫയൽസ്, കന്താര, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നീ ചിത്രങ്ങളാണ് ഓസ്കർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്. അവസാന നോമിനേഷനുകള്‍ ജനുവരി 24ന് പ്രഖ്യാപിക്കും.

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൺ നമ്പി നാരായണന്‍റെ ജീവിതം ആസ്പദമാക്കിയ ചിത്രമാണ് റോക്കട്രി- ദ നമ്പി ഇഫക്ട്. ബോളിവുഡ്, കോളിവുഡ് സൂപ്പർ താരം ആർ. മാധവനാണ് ചിത്രത്തിന്റെ സംവിധായകൻ. മാധവൻ തന്നെയാണ് നമ്പി നാരായണനായി അഭിനയിച്ചതും. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ പ്രദർശിപ്പിച്ചിരുന്നു.

പ്രമുഖ മലയാളി വ്യവസായിയായ ഡോ. വര്‍ഗീസ് മൂലന്‍റെ വര്‍ഗീസ് മൂലൻ പിക്ച്ചേഴ്സും, ആര്‍. മാധവന്‍റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്‍റ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ ബോളിവുഡ് മെഗാസ്റ്റാർ ഷാരൂഖ് ഖാനും, തമിഴ് സൂപ്പർ സ്റ്റാർ സൂര്യയും അതിഥി വേഷത്തിലെത്തിയിരുന്നു.

Read Also:- സംസാരിക്കാനൊന്നും പറ്റാത്ത അവസ്ഥ: മോളി കണ്ണമാലിയുടെ ഗുരുതരാവസ്ഥ വെളിപ്പെടുത്തി ബിനീഷ് ബാസ്റ്റിൻ

സിമ്രാനാണ് ചിത്രത്തിലെ നായിക. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫിലിസ് ലോഗൻ, വിൻസന്റ് റിയോറ്റ, റോൺ ഡൊനാഷേ തുടങ്ങിയ ഹോളിവുഡ് താരങ്ങളും രജിത് കപൂർ, രവി രാഘവേന്ദ്ര , മിഷ ഖോഷൽ, ഗുൽഷൻ ഗ്രോവർ, കാർത്തിക് കുമാർ, തുടങ്ങിയ ബോളിവുഡ് താരങ്ങളും പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button