CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

തുനിവ് സിനിമയുടെ റിലീസിനിടെ ആഹ്ലാദ നൃത്തം: ലോറിയില്‍ നിന്ന് വീണ് അജിത്ത് ആരാധകന് ദാരുണാന്ത്യം

ചെന്നൈ: അജിത്ത് നായകനായെത്തുന്ന തുനിവ് സിനിമ കാണാന്‍ പോകുന്ന വഴി ലോറിയില്‍ നിന്ന് വീണ് അജിത്ത് ആരാധകൻ മരിച്ചു. ചെന്നൈ രോഹിണി തിയേറ്ററിന് സമീപത്തായി പൂനമല്ലി ഹൈവേയിലായിരുന്നു സംഭവം. തുനിവിന്റെ ആദ്യ ഷോ കാണാനായി ആരാധകര്‍ ലോറിയ്ക്ക് മുകളില്‍ നിന്ന് ഡാന്‍സും പാട്ടുമായി യാത്ര ചെയ്യുകയായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയ്ക്കായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. മറ്റ് ആരാധകരോടൊപ്പം ലോറിയ്ക്ക് മുകളില്‍ നിന്ന് നൃത്തം ചെയ്യുകയായിരുന്ന ചെന്നൈ ചിന്താദ്രിപേട്ട് സ്വദേശി ഭാരത് കുമാറാണ് (19) മരിച്ചത്. നൃത്തം ചെയ്യുന്നതിനിടെ ലോറിയില്‍ നിന്നു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാരതിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button