GeneralLatest NewsMollywoodNEWS

സൈജുക്കുറുപ്പ് നായകനിരയിലേക്ക്

ജിബു ജേക്കബ് ഈ ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു

പ്രശസ്ത സംവിധായകനായ ഹരിഹരൻ്റെ മയൂഖം എന്ന ചിത്രത്തിലെ നായകനായി മലയാളത്തിലെത്തി, പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകൻ്റെ മനം കവർന്ന സൈജുക്കുറുപ്പ് ഏറെ ഇടവേളക്കുശേഷം വീണ്ടും നായകസ്ഥാനത്തെത്തുന്നു.നവാഗതനായ സിൻ്റോസണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൈജുക്കുറുപ്പ് നായകനായി എത്തുന്നത്.

നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് നിർമ്മിക്കുന്നത്. കളിമണ്ണ്, മ്യാവു ,എല്ലാം ശരിയാകും, മേ ഹൂം മുസ എന്നീ ചിത്രങ്ങൾക്കു ശേഷം തോമസ് തിരുവല്ല നിർമ്മിക്കുന്ന ചിത്രമാണിത്. ജിബു ജേക്കബ്ബിൻ്റെ പ്രധാന സഹായിയായി പ്രവർത്തിച്ചു പോരുകയായിരുന്നു സിൻ്റോസണ്ണി. നാട്ടിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഫാമിലി കോമഡി ഡ്രാമയായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.

read also: ‘സാമന്തയുടെ ഭംഗിയും തിളക്കവും എല്ലാം നഷ്ടപ്പെട്ടു, കഷ്ടം’ : ആരാധകന് മറുപടിയുമായി നടി

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബ് ഈ ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മലയാള സിനിമയിലെ സംഗീത രംഗത്ത് ഏറെ ഹിറ്റുകൾ സമ്മാനിച്ച കുട്ടുകെട്ടാണ് ഔസേപ്പച്ചൻ-എം.ജി.ശ്രീകുമാർ, സുജാത ടീമിൻ്റേത്. ആ കോമ്പിനേഷൻ വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വിനീത് ശ്രീനിവാസൻ ,വൈക്കം വിജയലഷ്മി, ഫ്രാങ്കോ ,അമൽ ആൻ്റണി, സിജോസണ്ണി എന്നിവരും ഗായകരായുണ്ട്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണിത്.

ദർശന (സോളമൻ്റെ നേ നീച്ചകൾ ഫെയിം) യാണ് നായിക. ഷമ്മി തിലകൻ, ജഗദീഷ്, ജോണി ആൻ്റണി ,കോട്ടയം നസീർ, ശ്രിന്ധ, ജോളി ചിറയത്ത്, ശരൺ രാജ് എന്നിവർക്കൊപ്പം കടത്തൽക്കാരൻ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മാടക്കരയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ശ്രീജിത്ത് നായരാണ് ഛായാഗ്രാഹകൻ.

എഡിറ്റിംഗ് – രതിൻ രാധാകൃഷ്ണൻ ,
കലാസംവിധാനം – വിനോദ് പട്ടണക്കാടൻ.
മേക്കപ്പ് – മനോജ്& കിരൺ.
കോസ്റ്റ്യും – ഡിസൈൻ -സുജിത് മട്ടന്നൂർ.
നിശ്ചല ഛായാഗ്രഹണം – അനീഷ് സുഗതൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ — ബോബി സത്യശീലൻ
പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ.

shortlink

Related Articles

Post Your Comments


Back to top button