CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ എന്നിവർ ഒന്നിക്കുന്ന: ‘പത്മിനി’ ചിത്രീകരണം ആരംഭിച്ചു

കൊച്ചി: ‘തിങ്കളാഴ്‌ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘പത്മിനി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലങ്കോട് ആരംഭിച്ചു. അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ. കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രമാണ് ‘പത്മിനി’.

കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ നിർവ്വഹിക്കുന്നു.

തെലുങ്ക് സിനിമയുടെ ഡേറ്റ് പ്രശ്നം കൊണ്ട് ഒഴിവാക്കാനിരുന്ന സിനിമ: ‘മാളികപ്പുറം’, അനുഭവം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

സംഗീതം- ജേക്‌സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം, കല- ആർഷാദ്, മേക്കപ്പ്- രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം- ഗായത്രി കിഷോർ, സ്റ്റിൽസ്- ഷിജിൻ, എഡിറ്റർ- മനു, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, പിആർഒ.- എഎസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button