ഈശ്വര നിയോഗം പോലെ വളരെ യാദൃശ്ചികമായി കൈവന്ന മഹാഭാഗ്യമായിരുന്നു തന്റെ ശബരിമല യാത്രയെന്നു നടൻ മനോജ് കെ ജയൻ. സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച കുറിപ്പ് ഇങ്ങനെ,
‘തത്വമസി’?
ഈശ്വര നിയോഗം പോലെ വളരെ യാദൃശ്ചികമായി കൈവന്ന മഹാഭാഗ്യമായിരുന്നു ഈ ശബരിമല യാത്ര?
‘മാളികപ്പുറം’എന്ന സിനിമയുടെ പമ്പയിലെ ചിത്രീകരണം തീർന്ന ദിവസം ആയിരുന്നു ഒരുപാട് വർഷങ്ങൾക്ക് ശേഷം ഞാൻ മല ചവിട്ടുന്നത്.
read also: മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാർ വെന്റിലേറ്ററിൽ: ഫെബ്രുവരിയോടെ താഴെ വീഴുമെന്ന് സഞ്ജയ് റാവത്ത്
ഈ സിനിമ എന്നിലേക്ക് വന്ന നിമിഷം തൊട്ട് എന്റെ മനസ്സും ശരീരവും വ്രതത്തിൽ ആയിരുന്നു…
പമ്പയിൽ നിന്നും ഇരുമുടിയില്ലാതെ മല ചവിട്ടുമ്പോൾ അൽപ്പം വിഷമം തോന്നിയിരുന്നു എങ്കിലും കുഞ്ഞുനാൾ തൊട്ട് ഞാനും നിങ്ങളും കേട്ട് പരിചയിച്ച അച്ഛന്റെയും,കൊച്ചച്ചന്റെയും
അയ്യപ്പ സ്തുതികൾ മനസ്സിൽ അലയടിക്കവേ,
എന്റെ മനസ്സും ശരീരവും പുണ്യവൃതത്തോടുകൂടിള്ള ശബരിമലയാത്രയായി തീർന്നു…❤️?
സാധാരണക്കാരിൽ ഒരാളായി ആരെയും അറിയിക്കാതെ ഞാൻ മലചവിട്ടി കയറുമ്പോൾ പൊന്നയ്യന്റെ പുണ്യ ദർശനം മാത്രമായിരുന്നു മനസ്സിൽ..
പിന്നങ്ങോട്ടുള്ള നിമിഷങ്ങളെല്ലാം ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത മഹാഭാഗ്യമായി ഞാൻ കരുതുന്നു..? ഒരു കലാകാരൻ എന്ന നിലയിലും, വലിയൊരു അച്ഛന്റെ മകനായി ജനിച്ചു,എന്നജന്മസുകൃതം
കൊണ്ടും,അയ്യപ്പ സന്നിധിയിൽ നിന്നും എനിക്കു കിട്ടിയ
സ്നേഹത്തിനും,ആദരവിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല…?
അത്രത്തോളം ദൈവീകവും,മനോഹരമായിരുന്നു ആ നിമിഷങ്ങൾ…
കാനനവാസൻ കലിയുഗ വരദന്റെ ചൈതന്യത്തിൽ സ്വയം മറന്നലിയാനുള്ള അസുലഭ ഭാഗ്യം കിട്ടിയ പുണ്യ നിമിഷം… ?
ഈ അവസരത്തിൽ എന്നെ ഞാനാക്കിയ പ്രിയപ്പെട്ടവരോടും, ക്ഷേത്ര ഭാരവാഹികളോടും… എനിക്ക് സന്നിധാനത്ത് സ്നേഹ സംരക്ഷണം നൽകിയ പ്രിയപ്പെട്ട കോൺസ്റ്റബിൾ”Sanith mandro”നോടും❤️
യാത്രയിലെ ധന്യനിമിഷങ്ങൾ ഞാനറിയാതെ പകർത്തി എനിക്ക് എഡിറ്റ് ചെയ്ത് അയച്ചുതന്ന പ്രിയപ്പെട്ട സുഹൃത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു… ❤️??
സ്വാമിയേ ശരണമയ്യപ്പാ…???
Post Your Comments