![](/movie/wp-content/uploads/2023/01/1899.webp)
ഡാർക്കിന് ശേഷം ബാരൻ ബൊ ഒഡാറും ജാന്റ്ജെ ഫ്രീസും സംവിധാനം ചെയ്ത പുതിയ സീരിസ് ‘1899’ നെറ്റ്ഫ്ലിക്സ് റദ്ദാക്കി. ഈ സീരീസ് രണ്ടും മൂന്നും സീസണിൽ തീർക്കാൻ അവർ ആഗ്രഹിച്ചിരുന്നുവെന്നും ചിലപ്പോൾ നമ്മൾ വിചാരിക്കുന്ന കാര്യങ്ങൾ നടക്കില്ലായെന്നും ബാരൻ കുറിച്ചു. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് സംവിധായകൻ ഈക്കാര്യം അറിയിച്ചത്.
‘1899 എന്ന സീരീസ് പുതിക്കില്ല എന്ന് വളരെ വിഷമത്തോടെ ഞങ്ങൾക്ക് നിങ്ങളോട് പറയാനുണ്ട്. ‘ഡാർക്കി’ൽ ചെയ്‌തതുപോലെ ഈ അവിശ്വസനീയമായ യാത്ര രണ്ടും മൂന്നും സീസണിൽ പൂർത്തിയാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷെ ചിലപ്പോൾ നമ്മൾ വിചാരിക്കുന്ന പോലെ കാര്യങ്ങൾ മാറില്ല. അതാണ് ജീവിതം. ഇത് ലക്ഷക്കണക്കിന് ആരാധകരെ നിരാശരാക്കുമെന്ന് ഞങ്ങൾക്കറിയാം’.
‘എന്നാൽ, ഈ അത്ഭുതകരമായ സാഹസികതയുടെ ഭാഗമായിരുന്നു നിങ്ങൾ. അതിന് ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു. മറക്കില്ല ഒരിക്കലും’ ബാരൻ ബൊ ഒഡാറ കുറിച്ചു.
Read Also:- അയൺ മാൻ തിരിച്ചുവരുന്നു: സീക്രട്ട് വാർസിൽ റോബർട്ട് ഡൗണി ജൂനിയർ വീണ്ടും
പീരിഡ് മിസ്റ്ററി ഹൊറർ ത്രില്ലർ ഗണത്തിൽപെടുന്ന സീരിസ് ആണ് ‘1899’. ലണ്ടനിൽ നിന്നും ന്യൂയോർക്കിലേക്ക് കുടിയേറാൻ കപ്പൽ യാത്ര ചെയ്യുന്ന യൂറോപ്യൻ കുടിയേറ്റക്കാർക്ക് യാത്രക്കിടയിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത പ്രശ്നങ്ങളാണ് സീരീസ് പറയുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ ബോ ഒഡറും ഫ്രൈസും തിങ്കളാഴ്ചയാണ് സോഷ്യൽ മീഡിയയിൽ പ്രഖ്യാപനം പങ്കുവെച്ചത്.
Post Your Comments