GeneralLatest NewsMollywoodNEWS

ജനത പിക്ചേഴ്സിന്‍റെ ആറ് ചിത്രങ്ങള്‍, സംവിധാനം ചെയ്യുന്നത് ഭദ്രൻ ഉൾപ്പെടെയുള്ളവർ: പ്രഖ്യാപനവുമായി മോഹന്‍ലാല്‍

ആറ് ചിത്രങ്ങളില്‍ രണ്ടെണ്ണം സംവിധാനം ചെയ്യുന്നത് സുരേഷ് ബാബു തന്നെയാണ്.

തിരക്കഥാകൃത്ത് സുരേഷ് ബാബു, ഉണ്ണി രവീന്ദ്രന്‍ എന്നിവരുടെ സംയുക്ത നിർമ്മാണ സംരംഭമായ ജനത മോഷന്‍ പിക്ചേഴ്സിന്റെ ആറ് ചിത്രങ്ങള്‍ പ്രഖ്യാപിച്ച് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇന്ന് വൈകിട്ടാണ് ചിത്രങ്ങളുടെ പ്രഖ്യാപനം നടന്നത്.

ജനത പിക്ചേഴ്സിന്‍റേതായി വരാനിരിക്കുന്ന ആറ് ചിത്രങ്ങളില്‍ രണ്ടെണ്ണം സംവിധാനം ചെയ്യുന്നത് സുരേഷ് ബാബു തന്നെയാണ്. മനോഹരനും ജാനകിയും , ആര്യബഡ എന്നീ രണ്ടു ചിത്രങ്ങൾ സുരേഷ് ബാബു സംവിധാനം ചെയ്യും.

read also: ഫോട്ടോ എടുക്കുന്നതിന് ഇടയില്‍ മുടിയ്ക്ക് തീപിടിച്ചു: പേടിച്ച്‌ നിലവിളിച്ച്‌ നടി നിത്യ ദാസ്

നവ്യ നായര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റാര്‍ട്ട് ആക്ഷന്‍ സാവിത്രി എന്ന ചിത്രത്തിന്‍റെ സംവിധാനം രതീഷ് കെ രാജന്‍ ആണ്. ഭദ്രൻ, ടിനു പാപ്പച്ചന്‍, തരുണ്‍ മൂര്‍ത്തി എന്നിവരും ചിത്രങ്ങൾ സംവിധാനം ചെയ്യുന്നുണ്ട്. എന്നാൽ, ഈ മൂന്ന് ചിത്രങ്ങളിലെയും കേന്ദ്ര കഥാപാത്രത്തെ ആരാണ് അവതരിപ്പിക്കുന്നത് എന്ന കാര്യം വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button