കലോത്സവത്തിനെത്തുന്ന കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തെ വിമർശിച്ച് മാധ്യമപ്രവർത്തകൻ അരുൺകുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് അരുൺകുമാർ വിമർശനം ഉന്നയിച്ചത്.
അരുൺകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിരവധിപേരുടെ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കലോത്സവത്തിന് എത്തുന്നവർക്ക് വെജിറ്റേറിയൻ ഭക്ഷണം നൽകുന്നതിനെയാണ് മാധ്യമപ്രവർത്തകൻ വിമർശിച്ചത്.
ഭക്ഷണത്തിനൊപ്പം നോൺവെജ് കൂടി വിളമ്പണമെന്നാണ് ഇയാളുടെ അഭിപ്രായം. ഇതിനെതിരെ ഇപ്പോൾ നടൻ സന്തോഷ് കീഴാറ്റൂർ രംഗത്തെത്തി. ഇത് വളരെ കഷ്ടമാണ്, നിങ്ങളെപ്പോലെയുള്ളവർ ഇങ്ങനെയാവരുത് എന്നാണ് സന്തോഷ് പറയുന്നത്.
Read Also:- നിവിൻ പോളിയും ഹനീഫ് അദേനിയും വീണ്ടും: ചിത്രീകരണം ജനുവരിയില്‍
സന്തോഷ് കീഴാറ്റൂരിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഡോ:അരുൺകുമാർ താങ്കളെ പോലുള്ളവർ ഇങ്ങിനെ ആവരുത്
ഇതൊരു കലോത്സവമല്ലെ
ഭക്ഷണോത്സവം അല്ലല്ലോ…..
..
എന്തൊരു കഷ്ടം
തൊട്ടാൽ ജാതി
നോക്കിയാൽ ജാതി
തിന്നാൻ ജാതി
തുപ്പിയാൽ ജാതി…
……..
NB: വിവിധ സ്ക്കൂളിലെ കുട്ടികളുമായി എത്രയോ വർഷം സംസ്ഥാന സ്ക്കൂൾ കലോൽസവത്തിൽ പങ്കെടുത്തിട്ടുണ്ട്
….ഭക്ഷണം കഴിക്കാനല്ല
…കുട്ടികളുടെ നാടകവുമായി
….കലോൽസവ ചൂര് അനുഭവിച്ചറിയണം….
veg,Nonveg,ജാതി,പഴയിടം..
ഇതല്ല ചർച്ച ചെയ്യേണ്ടത്
കലോൽസവ മാന്വൽ ഇനിയും പരിഷ്കരിക്കേണ്ടതുണ്ട്
അതിന്റെ പിന്നാലെ പോവൂ……
………..
…
—-
എന്നെ കൊത്തിയാലും ഒന്നല്ലെ ചോര
നിന്നെ കൊത്തിയാലും ഒന്നല്ലെ ചോര
പിന്നെ ഞാനും നീയും തമ്മിൽ
എന്താ വ്യത്യാസം???????????????????
പ്രസിദ്ധ ഭക്ഷണ പാചക വിദഗ്ദൻ പഴേടത്തിന്റെ കൂടെ..
Post Your Comments