GeneralLatest NewsMollywoodNEWS

അവിടെ ചെല്ലുമ്പോള്‍ കാണുന്നത് എന്റെ ഫോട്ടോയ്ക്ക് മാല ഇട്ട്, തൊട്ടടുത്ത് മൃതദേഹവും കിടത്തിയിരിയ്ക്കുന്നു: കൊല്ലം തുളസി

ആ സംഭവത്തിന് ശേഷം രണ്ട് ദിവസം ഞാന്‍ ഷൂട്ടിന് പോയില്ല

സിനിമ സീരിയൽ മേഖലകളിൽ സജീവമാണ് നടൻ കൊല്ലം തുളസി. സീരിയല്‍ രംഗത്ത് നിന്നും ഉണ്ടായ മോശം അനുഭവത്തെ കുറിച്ച്‌ കൊല്ലം തുളസി തുറന്ന് പറഞ്ഞത് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. പ്രതിഫലം കൂട്ടിചോദിച്ചപ്പോള്‍ മാലയിട്ടു കിടത്തിയെന്നാണ് നടൻ പറയുന്നത്.

read also: മൂന്നാം വിവാഹത്തിനൊരുങ്ങി താരപുത്രി: സമ്മാനമായി 35 കോടി വില വരുന്ന വീട്

നടന്റെ വാക്കുകൾ ഇങ്ങനെ,

കുറച്ച്‌ കാലം മുന്‍പുള്ള ഒരു അനുഭവം ആണ്. സ്ത്രീ എന്ന സീരിയലില്‍ അഭിനയിക്കുന്ന സമയം. അന്ന് എനിക്ക് ആയിരം രൂപയായിരുന്നു പ്രതിഫലം. തുടക്കത്തില്‍ ആയിരം, പിന്നീട് 500 കൂടെ കൂട്ടിത്തരാം എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കുറേ ഏറെ നാള്‍ കഴിഞ്ഞിട്ടും അതില്‍ മാറ്റമൊന്നും ഇല്ല. ചോദിച്ചപ്പോള്‍ അങ്ങനെ ഒന്ന് പറഞ്ഞിട്ടേയില്ല എന്ന ഭാവം അവര്‍ക്കും.

ആ സംഭവത്തിന് ശേഷം രണ്ട് ദിവസം ഞാന്‍ ഷൂട്ടിന് പോയില്ല. പിന്നെ എനിക്ക് തന്നെ ഒരു കുറ്റ ബോധം തോന്നി. സ്ത്രീ എന്ന സീരിയല്‍ എനിക്ക് അത്യാവശ്യം ഫെയിം ഒക്കെ നല്‍കിയിരുന്നു. എന്നിട്ട് എങ്ങനെയാണ് പോകാതിരിയ്ക്കുന്നത് എന്ന് കരുതി രണ്ട് ദിവസത്തിന് ശേഷം ഞാന്‍ ലൊക്കേഷനിലെത്തി. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ കാണുന്നത് എന്റെ ഫോട്ടോയ്ക്ക് മാല ഇട്ടതാണ്.

അത് കണ്ട് ഞാന്‍ വല്ലാതെയായി. ഞാന്‍ മരിച്ചോ എന്ന് ചോദിക്കുമ്പോഴുണ്ട്, തൊട്ടടുത്ത് എന്റെ മൃതദേഹവും കിടത്തിയിരിയ്ക്കുന്നു. അത് സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. എന്നെ കണ്ടതും അവന്‍ ചാടി എഴുന്നേറ്റു, ‘അയ്യോ സര്‍ ഞാന്‍ ഒന്നും അറിഞ്ഞുകൊണ്ടല്ല, എന്നോട് ചെയ്യാന്‍ പറഞ്ഞത് കൊണ്ട് വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് ചെയ്തതാണ്’ എന്ന് പറഞ്ഞു. അത്രയേ ഉള്ളൂ സീരിയലിന്റെ കാര്യം- കൊല്ലം തുളസി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button