ഇനി മുതൽ ഒടിടി പ്ലാറ്റ്ഫോമുകളിലും പുകയില വിരുദ്ധ മുന്നറിയിപ്പ് നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. തിയേറ്ററുകളിൽ സിനിമ ആരംഭിക്കുന്നതിന് മുമ്പ് പുകയില വിരുദ്ധ മുന്നറിയിപ്പ് നൽകുന്നുണ്ട്. ആമസോൺ, നെറ്ഫ്ലിക്സ്, ഹോട്ട് സ്റ്റാർ തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകളോടും വിവരങ്ങൾ നല്കാൻ സർക്കാർ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്.
തിയേറ്ററുകളിൽ സിനിമ ആരംഭിക്കുന്നതിനു മുൻപും ലഹരിയുമായി ബന്ധപ്പെട്ട സീനുകൾ കാണിക്കുമ്പോൾ ‘ലഹരി ആരോഗ്യത്തിന് ഹാനികരമാണെന്ന’ ടൈറ്റിലുകളും മുപ്പത് സെക്കൻഡിൽ കുറയാത്ത പരസ്യങ്ങളും ഉൾപെടുത്താറുണ്ട്. എന്നാൽ, ഒടിടി പ്ലാറ്റ്ഫോമുകളിലും വരുന്ന സിനിമകൾക്ക് ഇതുവരെയും ഇത് ബാധകമല്ലായിരുന്നു.
Read Also:- മമ്മൂക്കയെ തേടി അത്തരം കഥാപാത്രങ്ങൾ വരുന്നത് കൊണ്ടാണ് അദ്ദേഹത്തിന് അത് ചെയ്യാൻ പറ്റുന്നത്: സിദ്ദിഖ്
പക്ഷെ ആരോഗ്യ, ഐ ടി വകുപ്പുകളുടെ നിർദേശം ലഭിച്ച് ഈ നിയമം നടപ്പിലാകുന്നതോടെ ഒടിടിക്കും ഇത് ബാധകമാകും. ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ ഒടിടിയിലും നടപ്പിലാക്കണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
Post Your Comments