GeneralLatest NewsMollywoodNEWS

ആണുങ്ങള്‍ ഗന്ധര്‍വന്മാരോണോ? സ്വന്തം അധ്യാപകനെ ചേര്‍ത്തു പറയാൻ നിങ്ങൾക്ക് എന്ത് അവകാശം: അഭയ ഹിരണ്മയി

എന്റെ ഉടുപ്പിന്റെ നീളം നിങ്ങളുടെ പ്രശ്‌നമല്ല

പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിടേണ്ടി വരുന്ന ഒരാളാണ് ഗായിക അഭയ ഹിരണ്മയി. ജിമ്മില്‍ നിന്നുള്ള അഭയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ തനിക്ക് നേരെ ഉയരുന്ന പരിഹാസ കമന്റുകളോട് പ്രതികരിച്ചിരിക്കുകയാണ് അഭയ.

‘ആശാന് കോളായല്ലോ, ശരീരം കാണിക്കാനാണോ വര്‍ക്കൗട്ട് ചെയ്യാനോണോ ജിമ്മില്‍ വരുന്നത്? ജിമ്മിലെന്തിനാ ഇത്തരം വസ്ത്രം ധരിക്കുന്നത്’ തുടങ്ങിയ വിമർശനങ്ങൾ ആണ് താൻ കൂടുതൽ കേൾക്കുന്നതെന്നും അങ്ങനെ വിമർശിക്കാൻ നിങ്ങൾക്ക് എന്ത് അധികാരമെന്നും അഭയ ചോദിക്കുന്നു. ഞാന്‍ എന്തു ധരിക്കുന്നു എന്നത് ഒരു സദാചാരത്തെയും ബാധിക്കുന്ന കാര്യമല്ലെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അഭയ വ്യക്തമാക്കി.

read also: അച്ഛന്‍ അടിച്ചു പുറത്താക്കിയതാണ് ഒരിക്കല്‍, അച്ഛന്റെ തെറ്റല്ല അത്: ധ്യാൻ ശ്രീനിവാസൻ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഞാന്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന കമന്റുകളാണിത്. ആശാന് കോളായല്ലോ, ശരീരം കാണിക്കാനാണോ വര്‍ക്കൗട്ട് ചെയ്യാനോണോ ജിമ്മില്‍ വരുന്നത്? ജിമ്മിലെന്തിനാ ഇത്തരം വസ്ത്രം ധരിക്കുന്നത്… ഇതൊക്കെയാണ് കമന്റുകള്‍. ഇതൊക്കെ ചോദ്യം ചെയ്യാനുള്ള അവകാശം ഇവര്‍ക്കെവിടുന്നു കിട്ടി എന്നെനിക്കറിയില്ല. ആണും പെണ്ണും ഒരുമിച്ച് ചെയ്യുന്ന കാര്യങ്ങളില്‍ സ്ത്രീക്ക് മാത്രം പ്രശ്‌നം വരുന്ന രീതിയാണ് ഇവിടെ. ആണുങ്ങള്‍ ഗന്ധര്‍വന്മാരോണോ എന്നൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട്. അതേ കണ്ണിലൂടെയാണ് സ്ത്രീകള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും നോക്കിക്കാണുന്നത്. സ്വന്തം അധ്യാപകനെ ചേര്‍ത്തു പറയുക, വസ്ത്രധാരണത്തെ ചോദ്യം ചെയ്യുക, ഇതിനൊക്കെ എന്ത് അവകാശമാണ് ആളുകള്‍ക്കുള്ളത്? നിങ്ങള്‍ക്ക് ഇത്രയധികം സമയമുണ്ടെങ്കില്‍ നല്ല രീതിയില്‍ അത് ഉപയോഗിച്ചൂടെ എന്നാണ് എനിക്കു ചോദിക്കാനുള്ളത്.

ഞാന്‍ എന്തു ധരിക്കുന്നു എന്നത് ഒരു സദാചാരത്തെയും ബാധിക്കുന്ന കാര്യമല്ല, എന്റെ ഇഷ്ടത്തെ ചോദ്യം ചെയ്യാന്‍ പറ്റുന്നത് എങ്ങനെയാണെന്ന് എനിക്കു മനസ്സിലാവുന്നില്ല. എന്റെ ഉടുപ്പിന്റെ നീളം നിങ്ങളുടെ പ്രശ്‌നമല്ല’- അഭയ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button