GeneralLatest NewsMollywoodNEWS

മാളികപ്പുറം നിര്‍മ്മിച്ചത് ക്രൈസ്തവന്‍, വാര്യര്‍ ഉപകാരം ചെയ്തില്ലങ്കിലും ഉപദ്രവിക്കരുത് : കുറിപ്പ്

നിർമ്മാതാവിന് മാത്രമല്ല മതത്തിന് അതീതമായി അയ്യപ്പനെ വിശ്വസിക്കുന്ന മതേതര ഭക്തർക്ക് കൂടി നഷ്ടമാണ്.

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ‘മാളികപ്പുറം’ മികച്ച പ്രതികരണം നേടുകയാണ്. ഈ സിനിമ സമാജത്തിന്റെ സിനിമയാണെന്ന് ബിജെപി മുന്‍ വക്താവ് സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ അന്തരിച്ച സമയത്താണോ സിനിമ കാണാന്‍ പോകുന്നതെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അദേഹം ഇക്കാര്യം പറഞ്ഞത്. സിനിമ കാണേണ്ടത് ദൗത്യമാണെന്നും അദേഹം ഫേസ്ബുക്കില്‍ കമന്റായി ഇട്ടിരുന്നു.

എന്നാല്‍, സന്ദീപ് വാര്യരുടെ ഈ പ്രതികരണത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിൽ ഉയരുന്നത്. മാളികപ്പുറം സിനിമ എല്ലാവര്‍ക്കും വേണ്ടി ഉള്ളതാണെന്നും ഏതെങ്കിലും സമാജത്തിന് വേണ്ടിയുള്ളതല്ലെന്നും ചിലര്‍ മറുപടി നല്‍കിയിട്ടുണ്ട്. തുടർന്ന്, സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലിട്ട കമന്റ് നീക്കം ചെയ്തു. ഇതു ചോദ്യം ചെയ്തിട്ട കമന്റുകളെയും അദേഹം ഡിലീറ്റ് ചെയ്തിട്ടുണ്ട്.

read also: വീട്ടില്‍ ഒരു കുഞ്ഞുവാവ വരുന്നു: സന്തോഷം പങ്കുവച്ച് ലക്ഷ്മി നക്ഷത്ര

ഫേസ്ബുക്കിലൂടെ രാഷ്ട്രീയ നേതാവ് ആകാന്‍ ശ്രമിക്കുന്ന സന്ദീപ് വാര്യരെ പോലുള്ള കൂപമണ്ഡൂകങ്ങള്‍ക്ക് സാധാരണക്കാരന്റെ മനസറിയില്ലെന്ന വിമർശനവുമായി സജി കമല. മാളികപ്പുറം എന്ന സിനിമ സമാജത്തിന്റേതല്ല,ഭക്തരുടേയും ആസ്വാദകരുടേയുമാണെന്നും കുറിപ്പിൽ പറയുന്നു.

കുറിപ്പ് പൂർണ്ണ രൂപം,
മാളികപ്പുറവും
സന്ദീപ് വാര്യരും.

ഫെയ്സ് ബുക്കിലൂടെ രാഷ്ട്രീയ നേതാവ് ആകാൻ ശ്രമിക്കുന്ന സന്ദീപ് വാര്യരെ പോലുള്ള കൂപമണ്ഡൂകങ്ങൾക്ക് സാധാരണക്കാരന്റെ മനസറിയില്ല.

മാളികപ്പുറം എന്ന സിനിമ സമാജത്തിന്റേതല്ല,ഭക്തരുടേയും ആസ്വാദകരുടേയുമാണ്.
ക്രിസ്തുമത വിശ്വാസിയാണ് മാളികപ്പുറം എന്ന മഹത്തായ സിനിമ നിർമ്മിച്ചത്.
ശബരിമലയോടും അയ്യപ്പനോടും മാളികപ്പുറത്തിനോടുമുള്ള വിശ്വാസവും ആചാരവും ഇഷ്ടമുള്ളതു കൊണ്ടാണ് ഒരു കൃസ്ത്യൻ സഹോദരൻ മാളികപ്പുറം നിർമ്മിച്ചത്.ഈ സിനിമയുടെ പ്രൊഡക്ഷൻ ബോയ് മുതൽ എല്ലാ മേഖലയിലും എല്ലാ മത വിശ്വാസികളുമുണ്ട്.
ഇവരുടെ നെഞ്ച് പിളർക്കുന്ന കമന്റാണ് സന്ദീപ് വാര്യരിൽ നിന്ന് ഉണ്ടായത്.
സന്ദീപ് വാര്യരെ പോലൊരു പൊട്ടക്കുളത്തിലെ തവള കാരണം ഈ പടത്തിന് കേട് സംഭവിച്ചാൽ നിർമ്മാതാവിന് മാത്രമല്ല മതത്തിന് അതീതമായി അയ്യപ്പനെ വിശ്വസിക്കുന്ന മതേതര ഭക്തർക്ക് കൂടി നഷ്ടമാണ്.

വാര്യരെ,
ഉപകാരം ചെയ്തില്ലങ്കിലും ഉപദ്രവിക്കരുത്.
പാവങ്ങൾ ജീവിച്ചോട്ടെ.
വാര്യരെ,
കാലു വാരരുത്.ഒപ്പം
സർവജ്ഞപീഠം തലയിൽ കയറിയെന്ന ഭാവവും ഉപേക്ഷിക്കുക.
ഫെയ്സ് ബുക്കിലെ എഴുത്തും
വാചകമടിയുമല്ല രാഷ്ട്രീയ പ്രവർത്തനം.

എല്ലാ സിനിമാസ്വാദകരും മാളികപ്പുറം കാണുക.നല്ല സിനിമയാണ്.കലാമൂല്യമുള്ള സിനിമയാണ്.കണ്ടുകൊണ്ടിരിക്കാൻ കൊള്ളാവുന്ന സിനിമയാണ്.എല്ലാ രാഷ്ട്രീയക്കാർക്കും എല്ലാ മതക്കാർക്കും ആസ്വദിക്കാൻ പറ്റിയ സിനിമയാണ് മാളികപ്പുറം…?
_______സജി കമല.

shortlink

Related Articles

Post Your Comments


Back to top button