GeneralLatest NewsMollywoodNEWS

വീട്ടില്‍ ഒരു കുഞ്ഞുവാവ വരുന്നു: സന്തോഷം പങ്കുവച്ച് ലക്ഷ്മി നക്ഷത്ര

ഗര്‍ഭിണിയായ ആളെ കാണാന്‍ പോകുമ്പോള്‍ മധുരം കൊടുക്കണം

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷ്ത്ര. താരം സമൂഹമാധ്യമത്തിൽ പങ്കിട്ട വീഡിയോയാണ് ഇപ്പോള്‍ വൈറലാവുകുന്നത്. വീട്ടില്‍ ഒരു കുഞ്ഞാവ എത്തുമെന്നാണ് ലക്ഷ്മി പറയുന്നത്.

‘ഒരു വീഡിയോ എടുത്തിട്ട് അത് പുറത്ത് വിടേണ്ടെന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. പക്ഷേ ഒരു വിധത്തില്‍ സമ്മതിപ്പിച്ചിട്ടാണ് ഞാനത് അപ്ലോഡ് ചെയ്യുന്നതെന്ന് പറഞ്ഞാണ്’ താരം തുടങ്ങുന്നത്.

read also: മാളികപ്പുറം ഇഷ്ടപ്പെട്ടു വെന്ന് നാദിര്‍ഷ: സംഘികളുടെ ഇഷ്ടം കിട്ടാനുള്ള സൈക്കോളജിക്കല്‍ മൂവെന്ന് വിമർശനം, മറുപടി വൈറൽ

ലക്ഷ്മി വീഡിയോയിൽ പറയുന്നതിങ്ങനെ,

‘എന്റെ വീട്ടില്‍ ഒരു കുഞ്ഞുവാവ വരാന്‍ പോവുകയാണ്. ഇക്കാര്യം പറയുമ്പോള്‍ ട്രോള്‍സ് വരാം. കുറേ പേര്‍ കളിയാക്കിയേക്കും. പക്ഷേ നമ്മുടെ വീട്ടിലെ സന്തോഷം അതല്ലേ നോക്കേണ്ടത്. എന്താ ഞാന്‍ പറയുക. ആദ്യം അച്ഛനും അമ്മയ്ക്കും ഒക്കെ വലിയ ടെന്‍സ്ഡ് ആയിരുന്നു. ഇതെങ്ങനെ പറയും, ഇത് പറഞ്ഞാല്‍ ആളുകള്‍ എങ്ങനെ ഏറ്റെടുക്കും എന്നൊക്കെ അവര്‍ ചിന്തിച്ചിരുന്നു. പവിത്രം സിനിമ പോലെ ആകുമോ എന്നൊക്കെ ചിന്തിച്ചിരുന്നു. പിന്നെ ഇത് ഒളിച്ചു വച്ചിട്ട് കാര്യമില്ലല്ലോ. ഇപ്പോഴാണ് സ്‌കാനിങ് റിപ്പോര്‍ട്ടും മറ്റും കിട്ടിയത്. നല്ല റെസ്റ്റ് വേണം. ഓടാനും നടക്കാനും പാടില്ല എന്നൊക്കെ ഈ സമയത്ത് പറയുമല്ലോ. അതുപോലെ തന്നെയാണ് ഇവിടെയും. പിന്നെ സോഷ്യല്‍ മീഡിയയില്‍ നിന്നും എന്ത് ട്രോള്‍ വന്നാലും അത് തനിക്കൊരു വിഷയവുമല്ല

കാര്യങ്ങളൊക്കെ പറയാമെന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് ഞാനിത് വെളിപ്പെടുത്തുന്നത്. ഇപ്പോള്‍ അമ്മയ്ക്ക് ഒന്നും സമയമില്ല, വീടൊക്കെ വൃത്തിക്കെടായി കിടക്കുകയാണ്. ഞങ്ങളെ കാണുമ്പോ ള്‍ ഫേസ് ചെയ്യാനൊക്കെ ബുദ്ധിമുട്ടാണ്. എപ്പോഴും വാതില്‍ അടച്ചിട്ടിരിക്കും, അച്ഛന്‍ ഈ പ്രദേശത്ത് ഇല്ലെന്നുള്ള അവസ്ഥയിലൂടെ നടക്കുകയാണ്.

ഗര്‍ഭിണിയായ ആളെ കാണാന്‍ പോകുമ്പോള്‍ മധുരം കൊടുക്കണം എന്നുണ്ട് എന്നും പറഞ്ഞുകൊണ്ട് റൂമില്‍ കട്ടിലില്‍ കിടക്കുന്ന അമ്മയ്ക്ക് ആദ്യം ചോക്ലേറ്റ് നല്‍കാന്‍ നോക്കിയെങ്കിലും പെട്ടെന്ന് കട്ടിലില്‍ കിടക്കുന്ന പട്ടിക്കുട്ടിയ്ക്കാണ് ലക്ഷ്മി ചോക്ലേറ്റ് കൊടുക്കുന്നത്. എല്ലാവരും ലക്ഷ്മിയുടെ അമ്മ വീണ്ടും ഗര്‍ഭിണിയായെന്ന് കരുതിയെങ്കിലും തന്റെ പെറ്റ് ഡോഗായ പാപ്പു ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞുവാവ വരുമെന്നാണ് നടി പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button