കൊച്ചി: ഛായാഗ്രാഹാകൻ എന്ന നിലയിലും സംവിധായകന് എന്ന നിലയിലും പ്രതിഭ തെളിയിച്ച വ്യക്തിയാണ് സന്തോഷ് ശിവന്. ഇന്ത്യന്‍ സിനിയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ കാലാപാനി, എന്ന സിനിമയിയുടെ ചിത്രീകരണ സമയത്തുണ്ടായ ഒരു അനുഭവം പങ്കുവെച്ചതാണ് ശ്രദ്ധ നേടുന്നത്.
സന്തോഷ് ശിവന്റെ വാക്കുകൾ ഇങ്ങനെ;
‘കാലാപാനി ചെയ്യുമ്പോള്‍ ഞങ്ങള്‍ ഞെട്ടിയ സംഭവമുണ്ടായിട്ടുണ്ട്. സാബു സിറിലാണ് ആര്‍ട്ട്സ്. ആര്‍ട്ട് ചെയ്യാനുള്ള പ്രോപ്പര്‍ട്ടിയൊക്കെ കൊണ്ടു വരുന്ന കപ്പല്‍ ഞങ്ങളുടെ മുന്നില്‍ വച്ച് കത്തിപ്പോയി. മുഴുവന്‍ കത്തി ഇല്ലാതായി. അവസാനം എല്ലാം നമ്മള് സ്വന്തമായി ഉണ്ടാക്കേണ്ടിവന്നു. ആന്‍ഡാമാനിലേക്ക് ഞങ്ങള്‍ കുതിരയെ കൊണ്ടു പോയപ്പോഴാണ് അവര്‍ ആദ്യമായി കുതിരയെ കാണുന്നത്. അവസാനം കുതിരയെ തിരികെ കൊണ്ടു വരാന്‍ സമ്മതിച്ചില്ല. അവരാരും കുതിരയെ കണ്ടിട്ടില്ല.
സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച ഉദ്ഘാടക ഹണി റോസ് : ട്രോൾ
ഞാനും ലാല്‍ സാറും പ്രഭു സാറും പ്രിയനും രണ്ട് മൂന്ന് പേരും കൂടെ കടലിന്റെ നടുക്ക് ഇറക്കി വിട്ട ശേഷം ഓംകി ട്രൈബ്സിനെ കാണാന്‍ പോയി. ചെറിയ ബോട്ടില്‍ പോയി, പിന്നെ കിലോമീറ്ററുകള്‍ നടക്കണം. ഇരിക്കണമെങ്കില്‍ സ്റ്റൂള് വേണം. പ്രഭുവൊക്കെ സ്റ്റുളും പിടിച്ചാണ് നടക്കുന്നത്. ഓംകീസിനെ കാണുന്നതൊക്കെ സീനിലുണ്ട്.
ഒരു സീനില്‍ ആദിവാസി സ്ത്രീ ലാല്‍ സാറിനെ അടിക്കുന്ന സീനുണ്ട്. ആ സ്ത്രീ ഒന്ന് ചിരിച്ചിട്ട് ഒറ്റയടി വച്ചു കൊടുത്തു. അതൊരു ഒന്നൊന്നര അടിയായിരുന്നു. ഫേക്കടിയൊന്നുമല്ല. ഞാന്‍ കണ്ടതില്‍ ഏറ്റവും റിയലായ അടിയാണ്. ഈയ്യടുത്ത് ലാല്‍ സാറിനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, ആ അടി ഓര്‍മ്മയുണ്ടോ എന്ന്. ഉണ്ട് ഉണ്ട് നന്നായി ഓര്‍ക്കുന്നുണ്ടെന്ന് പറഞ്ഞു. അവര്‍ നന്നായിട്ട് തന്നെ അടിച്ചു. മീന്‍ പിടിക്കുന്ന കൈ അല്ലേ, അത് വച്ച് നല്ല ഒരെണ്ണം കൊടുത്തു. അത് സിനിമയിലുണ്ട്.
Post Your Comments