കടുവയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിച്ച ചിത്രമാണ് ‘കാപ്പ’. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തിരുവനന്തപുരം നഗരത്തില്‍ അഴിഞ്ഞാടിയ ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയുടെ കഥയാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ, സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു കാര്യം മാത്രമേ പൃഥ്വിരാജ് തന്നോട് ആവശ്യപ്പെട്ടുള്ളൂ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്.
‘ഷാജി കൈലാസിന്റെ പഴയ ചിത്രങ്ങള്‍ ടിവിയില്‍ കാണാന്‍ മാത്രമുള്ള അവസരമേ ഇപ്പോഴത്തെ കുട്ടികള്‍ക്ക് ലഭിച്ചിട്ടുള്ളു. അതുകൊണ്ട് അദ്ദേഹം പണ്ട് സംവിധാനം ചെയ്ത ചിത്രങ്ങളുടെ രീതിയില്‍ ‘കാപ്പ’ ചിത്രീകരിക്കണമെതായിരുന്നു ആ ആവശ്യം’ ഷാജി കൈലാസ് പറയുന്നു. അതേസമയം, കാപ്പയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷത്തോടെ ഉണ്ടാകുമെന്നാണ് റൈറ്റേഴ്സ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ 233 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ജിസിസിയില്‍ ആകെ 117 സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്തത്.
ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവ്വഹിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് ‘കാപ്പ’.
Read Also:- സൗബിൻ ഷാഹിറിന്റെ ‘ജിന്ന്’ റിലീസിനൊരുങ്ങുന്നു: സ്നീക് പീക്ക് പുറത്ത്
ഛായാഗ്രഹണം- ജോമോൻ ടി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടർ മനു സുധാകരൻ, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽസ്-ഹരി തിരുമല, പിആർഒ ശബരി എന്നിവരുമാണ്. ഷാജി കൈലാസ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രത്തിലും പൃഥ്വിരാജായിരുന്നു നായകൻ. ജിനു എബ്രഹാമിന്റേതായിരുന്നു രചന.
Post Your Comments