വിജയും മാതാപിതാക്കളും തമ്മിൽ പഴയത് പോലെ അടുപ്പമില്ലെന്ന് തരത്തിലുള്ള വാർത്തകൾ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാതാപിതാക്കളുമായുള്ള ബന്ധത്തിൽ വിള്ളൽ വീണിട്ടുണ്ടെന്നായിരുന്നു വാർത്ത. ഞായറാഴ്ച ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വെച്ച് നടന്ന വാരിസുവിന്റെ ഓഡിയോ ലോഞ്ചിലും ഈ പ്രശ്നം ചര്‍ച്ചയായി. വിജയ്ക്ക് വീട്ടുകാരോടുള്ള അകൽച്ച പ്രകടമായിരുന്നു. ഇതിന്റെ വീഡിയോയും വൈറലാകുന്നുണ്ട്.
വിജയുടെ അച്ഛന് എസ് എ ചന്ദ്രശേഖറും അമ്മ ശോഭയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. വേദിയില്‍ എത്തിയ വിജയ്, അവരുമായി ഇടപഴകാന്‍ അധികം താത്പര്യം കാണിച്ചില്ല. രണ്ട് പേർക്കും ഷേക്ക് ഹാൻഡ് നൽകിയ ശേഷം പെട്ടന്ന് തന്നെ താരം അടുത്ത ആളുകളിലേക്ക് തിരിഞ്ഞിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ വിജയും അച്ഛന് എസ് എ ചന്ദ്രശേഖറും തമ്മില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
തന്റെ പേര് രാഷ്ട്രീയ അജണ്ടയ്ക്കായി അച്ഛന് ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് വിജയ് മാതാപിതാക്കള്‍ക്കെതിരെ ചെന്നൈ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ ചന്ദ്രശേഖര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പാര്‍ട്ടി ഇപ്പോള്‍ പിരിച്ചുവിട്ടിരുന്നു. തന്റെ ആരാധകരോട് പാര്‍ട്ടിയുമായി സഹകരിക്കരുതെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു.
Post Your Comments