Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMovie Gossips

‘കഷ്ടപ്പെട്ട് പ്രസവിച്ച പോലെയാണ് കാട്ടിക്കൂട്ടലുകൾ’: മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച നയൻസിന് നേരെ സൈബർ ആക്രമണം

നീണ്ട പ്രണയത്തിനൊടുവിൽ സംവിധായകൻ വിഘ്നേഷ് ശിവനും നടി നയൻതാരയും ഇക്കഴിഞ്ഞ ജൂണിലാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ഇരുവരും മാതാപിതാക്കളായി. സറോ​ഗസിയിലൂടെയാണ് നയൻതാരയും വിഘ്നേഷ് ശിവനും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ആറ് വർഷം മുമ്പ് തന്നെ വിവാഹം രജിസ്റ്റർ ചെയ്ത ശേഷമാണ് ഇരുവരും സറോ​ഗസിക്കാ‌യുള്ള നീക്കങ്ങൾ ആരംഭിച്ചത്.

മക്കളെ ഉയിർ ഉലകം എന്നീ പേരുകളിട്ടാണ് താര ദമ്പതികൾ വിളിക്കുന്നത്. എല്ലാ വിശേഷ ദിവസങ്ങളിലും കുഞ്ഞുങ്ങൾ​ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കാറുള്ള ദമ്പതികൾ ക്രിസ്മസിനും പതിവ് തെറ്റിച്ചില്ല. തങ്ങളുടെ ഇരട്ട കുഞ്ഞുങ്ങളെ സാന്റാക്ലോസിന്റെ വേഷം അണിയിച്ച് കൈകളിലേന്തിയാണ് നയൻതാരയും വിഘ്നേഷ് ശിവനും പുതിയ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, സന്തോഷപൂർവ്വമായ നിമിഷം ആരാധകർക്കായി പങ്കുവെച്ച ഇരുവർക്കും നേരിടേണ്ടി വന്നത് വൻ സൈബർ ആക്രമണമായിരുന്നു.

സറോ​ഗസിയിലൂടെ നയൻസ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിലുള്ള അമർഷം പ്രകടിപ്പിച്ച് നെ​ഗറ്റീവ് കമന്റുകളും ചിലർ കുറിച്ചിട്ടുണ്ട്. ‘എന്തോ… കഷ്ടപ്പെട്ട് പ്രസവിച്ചത് പോലെയാണല്ലോ ഇവരുടെ കാട്ടിക്കൂട്ടലുകൾ… ഛെ…!’ എന്നാണ് ഒരാൾ വിമർശിച്ച് കമന്റ് ചെയ്തത്. ഒരു പക്ഷെ സൗത്ത് ഇന്ത്യൻ സെലിബ്രിറ്റികളിൽ ആദ്യമായി സറോ​ഗസിയിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ താരദമ്പതികൾ നയൻതാരയും വിഘ്നേഷ് ശിവനും മാത്രമായിരിക്കും. നയൻതാരയെ വിമർശിക്കുന്നവർക്ക് അവരുടെ ആരാധകർ നല്ല മറുപടി നൽകുന്നുണ്ട്. കഷ്ടപ്പെട്ട് പ്രസവിച്ചാൽ മാത്രമേ ഒരാൾ അമ്മ ആവുകയുള്ളോ എന്നാണ് ഇവർ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button