മലയാളികൾക്ക് ഏറെ പരിചിതയാണ് നടി മീന. സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങുന്ന മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ വേർപാട് മാസങ്ങൾക്ക് മുൻപായിരുന്നു. അതിനു പിന്നാലെ മീന കുടുംബ സുഹൃത്തിനെ വിവാഹം ചെയ്യാൻ ഒരുങ്ങുന്നതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മീനയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വെറും ഗോസിപ്പാണെന്നു വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് സംരംഭകയും മീനയുടെ സുഹൃത്തുമായ രേണുക.
ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ താനോ തന്റെ കൂട്ടുകാരോ ഇത്തരം ഗോസിപ്പുകള്‍ക്ക് പ്രാധാന്യം കൊടുക്കാറില്ലെന്നും രേണുക തമിഴ് യുട്യൂബ് ചാനലായ ലിറ്റില്‍ ടോക്ക്സിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘മീന എന്റെ ലക്കി ചാമാണ്. വളരെ സ്വീറ്റാണ് മീന. എനിക്ക് എല്ലാ കാര്യങ്ങളും അഡ്വൈസ് ചെയ്യുന്നത് മീനയാണ്. അവള് എന്നോട് പെരുമാറുന്നത് ഒരു സഹോദരിയെപ്പോലെ. ഞങ്ങള്‍ നല്ല ഒരുപാട് സമയങ്ങളില്‍ ഒരുമിച്ച് ഉണ്ടായിരുന്നവരാണ്. ഞാനും മീനയും ഒരുപാട് സംസാരിക്കും. മീന വീണ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്ന റൂമര്‍ വന്നത് ഞാന്‍ അറിഞ്ഞില്ല. എല്ലാവരും ബിസിയായതുകൊണ്ടാകാം ഇത്തരം റൂമറുകള്‍ ശ്രദ്ധിക്കാത്തത്’ രേണുക പറഞ്ഞു.
Post Your Comments