BollywoodGeneralLatest NewsNEWS

മകന് തന്റെ കഴിവ് കിട്ടിയിട്ടുണ്ടെന്നാണ് ബിഗ് ബി കരുതുന്നത്: തസ്ലിമ നസ്രിനു മറുപടിയുമായി അഭിഷേക് ബച്ചന്‍

അമിതാഭ് ബച്ചന്റെ കഴിവിനൊപ്പമെത്താന്‍ ആര്‍ക്കും ആവില്ല

ബോളിവുഡിലെ സൂപ്പര്‍സ്റ്റാർ അമിതാഭ് ബച്ചനേയും മകന്‍ അഭിഷേക് ബച്ചനേയും താരതമ്യം ചെയ്തു എഴുത്തുകാരി തസ്ലിമ നസ്രിൻ പങ്കുവച്ച ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ. അഭിഷേകിന് അമിതാഭിന്റെ അത്ര കഴിവില്ല എന്നായിരുന്നു തസ്ലിമയുടെ കമന്റ്. ഇപ്പോള്‍ തസ്ലിമയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അഭിഷേക്, അമിതാഭ് ബച്ചന്റെ കഴിവിന് ഒപ്പമെത്താന്‍ ആര്‍ക്കുമാവില്ലെന്നാണ് താരം കുറിച്ചത്.

read also: ‘ചലച്ചിത്രമേളയില്‍ നിന്ന് പത്തൊന്‍പതാം നൂറ്റാണ്ട് ഒഴിവാക്കിയതിന് പിന്നില്‍ രഞ്ജിത്തിന്റെ വാശി’: വിനയന്‍

‘ അമിതാഭ് ബച്ചന്‍ ജീ ആദ്ദേഹത്തിന്റെ മകന്‍ അഭിഷേകിനെ വളരെ അധികം സ്നേഹിക്കുന്നു. അതിനാല്‍ അഭിഷേകിന് തന്റെ എല്ലാ കഴിവും കിട്ടിയിട്ടുണ്ടെന്നും ഏറ്റവും മികച്ചത് തന്റെ മകനാണെന്നുമാണ് ചിന്തിക്കുന്നത്. അഭിഷേക് കൊള്ളാം. പക്ഷേ അമിത്ജിയുടെ അത്ര കഴിവ് അഭിഷേകിന് ഉണ്ടെന്ന് തോന്നുന്നില്ല’- എന്നാണ് തസ്ലിമ നസ്രിന്‍ കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചത്.

ഇതിനു മറുപടിയുമായി അഭിഷേക് തന്നെ രംഗത്തെത്തി. ഇത് വളരെ ശരിയാണെന്നും അമിതാഭ് ബച്ചന്റെ കഴിവിനൊപ്പമെത്താന്‍ ആര്‍ക്കും ആവില്ലെന്നും അദ്ദേഹത്തിന്റെ മകൻ എന്ന നിലയിൽ താന്‍ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നുമാണ് അഭിഷേക് ബച്ചന്റെ വാക്കുകൾ. താരത്തിന്റെ മറുപടിയ്ക്ക് ബോളിവുഡ് സിനിമാ താരങ്ങൾ പിന്തുണയുമായി എത്തിയതോടെ തസ്ലിമ തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

shortlink

Post Your Comments


Back to top button