GeneralLatest NewsNEWS

ഓസ്‍കര്‍ അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി രണ്ട് ഇന്ത്യൻ ചിത്രങ്ങൾ

ഓസ്‍കര്‍ അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി ഇന്ത്യയില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍. ‘ആര്‍ആര്‍ആര്‍’, ‘ഛെല്ലോ ഷോ’ എന്നീ ചിത്രങ്ങളാണ് ഓസ്‍കറിന് മത്സരിക്കാനുള്ള പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് സ്ഥാനം നേടിയത്. ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ഛെല്ലോ ഷോ’ മികച്ച വിദേശ ഭാഷ ചിത്രത്തിന്റെ അവാര്‍ഡിനുള്ള അവസാന പതിനഞ്ചിലാണ് ഇടംനേടിയത്.

‘ആര്‍ആര്‍ആര്‍’ മികച്ച ഒറിജിനല്‍ സോംഗ് കാറ്റഗറിലെ മത്സരത്തിനാണ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. പാൻ നളിൻ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രമാണ് ‘ഛെല്ലോ ഷോ’. ഭാവിൻ രബാറീ, ഭാവേഷ് ശ്രീമാളി, റിച്ച മീന, ദിപെൻ രാവൽ, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇരുപതാമത് ട്രിബെക്ക ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം പ്രീമിയർ ചെയ്തത്. പാൻ നളിൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. ‘നാട്ടു നാട്ടു’ എന്ന ഹിറ്റ് ഗാനമാണ് മികച്ച ഒറിജിനല്‍ സ്‍കോര്‍ കാറ്റഗറിക്കുള്ള ഓസ്‍കര്‍ അവാര്‍ഡിന് മത്സരിക്കുന്ന അവസാന പതിനഞ്ചില്‍ ഇടം നേടിയിരിക്കുന്നത്. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.

ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍ കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും ‘നാട്ടു നാട്ടു’ ഗാനത്തിനൊപ്പം ചെയ്ത നൃത്തച്ചുവടുകളും വൻ ഹിറ്റായിരുന്നു.

Read Also:- ഞാന്‍ അച്ഛനെ കണ്ട് വലിച്ച് പഠിച്ച ആളും പുള്ളി അച്ഛനെ കണ്ട് വലിക്കാന്‍ പാടില്ലെന്ന് പഠിച്ച ആളുമാണ്: ധ്യാന്‍ ശ്രീനിവാസന്‍

ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് രാജമൗലി ആര്‍ആര്‍ആരില്‍ അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍ടിആറുമാണ് എത്തിയത്. അജയ് ദേവ്ഗണ്‍, ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button