Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

അനൂപ് മേനോൻ നായകനാകുന്ന ‘തിമിംഗലവേട്ട’: ചിത്രീകരണം ആരംഭിച്ചു

തിരുവനന്തപുരം: ഡിസംബർ ഇരുപത്തിയൊന്ന് ബുധനാഴ്ച കോവളത്തുള്ള മനോഹരമായ ഒരു റിസോർട്ടിൽ രാകേഷ് ഗോപൻ സംവിധാനം ചെയ്യുന്ന തിമിംഗലവേട്ട എന്ന ചിത്രത്തിന് തുടക്കമായി. വിഎംആർ ഫിലിംസിൻ്റെ ബാനറിൽ സജിമോനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തികച്ചും ലളിതമായ ചടങ്ങിൽ നിർമ്മാതാവ് സജിമോൻ തിരികൊളുത്തി. കെജി പുരുഷോത്തമൻ, ജയൻ (രജപുത്രാ ഔട്ട് ഡോർ യൂണിറ്റ്), റോണക്സ് സേവ്യർ, അരുൺ മനോഹർ, കണ്ണൻ ആതിരപ്പള്ളി, അരുൺ മനോഹർ എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.

തുടർന്ന് സജിമോൻ സ്വിച്ചോൺ കർമ്മവും അനൂപ് മേനോൻ ഫസ്റ്റ് ക്ലാപ്പും നൽകി. ഇതിന് പിന്നാലെ, അനൂപ് മേനോനും മായാമേനോനും പങ്കെടുത്ത രംഗത്തോടെ ചിത്രീകരണത്തിനു തുടക്കമായി. ജനാധിപത്യചേരിയിൽ വിശ്വസിക്കുന്ന, രാഷ്ട്രീയ രംഗത്ത് വലിയ സ്വപ്നങ്ങളുള്ള ജയരാമൻ എന്ന യുവജന നേതാവിനെയാണ് അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തലസ്ഥാന നഗരിയിലെ രാഷ്ട്രീയ സംഭവങ്ങൾ തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന “ജവാനും മുല്ലപ്പൂവും”; പുതിയ ഗാനം റിലീസായി

കലാഭവൻ ഷാജോണും, ബൈജു സന്തോഷുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയരാഘവൻ, രമേഷ് പിഷാരടി, മണിയൻ പിള്ള രാജു, നന്ദു, കോട്ടയം രമേഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൻസി മാത്യു, രാജ്കുമാർ ,മനോജ് (കെപിഎസി) പിപി കുഞ്ഞിക്കണ്ണൻ, ഉണ്ണി ചിറ്റൂർ, എന്നിവരും പ്രധാന താരങ്ങളാണ്. ഹരി നാരായണൻ്റെ വരികൾക്ക് നൗഫൽ അബ്ദുള്ള എഡിറ്റിംഗ്‌ നിർവ്വഹിക്കുന്നു.

കലാസംവിധാനം – കണ്ണൻ ആതിരപ്പള്ളി, മേക്കപ്പ് – റോണക്സ് സ്റ്റേർ, കോസ്റ്റ്യം – ഡിസൈൻ – അരുൺ മനോഹർ. ഫിനാൻസ് കൺട്രോളർ – സന്തോഷ് ബാലരാമപുരം, ലൊക്കേഷൻ മാനേജർ- സന്തോഷ് അരുവിപ്പുറം, പ്രൊഡക്ഷൻ എക്സികുട്ടീവ് – ഹരി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുകൻ. ഫോട്ടോ – സിജോ ജോസഫ്.

shortlink

Related Articles

Post Your Comments


Back to top button