മലയാളത്തിൽ സഹതാരമായും വില്ലനായും തിളങ്ങിനിന്ന നടനാണ് ബൈജു സന്തോഷ്. പത്താന് ഗാന രംഗത്തിലെ വിവാദത്തെക്കുറിച്ചുള്ള താരത്തിന്റെ പ്രതികരണം ശ്രദ്ധനേടുന്നു. ഓരോരുത്തരും അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ഇടുകയോ ഇടാതിരിക്കുകയോ ചെയ്യേട്ടേയെന്നും, അവനവന്റെ കാര്യം നോക്കി മര്യാദക്ക് ജീവിക്കാനും ബൈജു പറഞ്ഞു. ഷാഫിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ആനന്ദം പരമാനന്ദം’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
read also: കാത്തിരിപ്പിന് വിരാമം: മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ടൈറ്റിൽ ഡിസംബർ 23ന്
സ്വന്തം വീട്ടിലെ കാര്യമല്ല പലരും നോക്കുന്നതെന്നും അപ്പുറത്തവന്റെ വീട്ടിലെന്താ നടക്കുന്നതെന്ന് നോക്കിയിരിക്കുകയാണെന്നും പത്ര സമ്മേളനമായിപ്പോയി അല്ലെങ്കില്‍ ഇതില്‍ കൂടുതല്‍ പറയുമായിരുന്നുവെന്നും ബൈജു പറഞ്ഞു. ഗാനരംഗത്തില്‍ ഒരു കളറിലുള്ള വസ്ത്രം മാത്രമല്ലല്ലോ ദീപിക ധരിച്ചിരിക്കുന്നത്. ഒരുപാട് വസ്ത്രങ്ങള്‍ ആ ഗാനരംഗത്തില്‍ മാറിമാറി വരുന്നുണ്ട്. പിന്നെന്താണ് കുഴപ്പമെന്നും ബൈജു വാര്‍ത്താ സമ്മേളനത്തിനിടയില്‍ ചോദിച്ചു.
ഐഎഫ്എഫ്കെ സമാപന സമ്മേളന വേദിയില്‍ കൂവി പ്രതിഷേധിച്ചവരെ രഞ്ജിത്ത് നായ്ക്കളോട് ഉപമിച്ച സംഭവത്തിനെക്കുറിച്ച് ചോദിച്ചപ്പോൾ ബൈജുവിന്റെ മറുപടി ഇങ്ങനെ, ‘രഞ്ജിത്ത് പറഞ്ഞത് കേട്ടിട്ടില്ല. രഞ്ജിത്ത് പുള്ളിയുടെ അഭിപ്രായം മാത്രമാണ് പറഞ്ഞത്, ഇനി രഞ്ജിത്തിനെ കാണുമ്പോള്‍ എന്തുകൊണ്ടാണ് പട്ടിയോട് ഉപമിച്ചത് എന്ന് ചോദിക്കാം’- എന്നാണ്.
Post Your Comments