GeneralLatest NewsMollywoodNEWS

ആ പുഞ്ചിരി എനിക്ക് നഷ്ടമായി, വിജയങ്ങള്‍, പരാജയങ്ങള്‍, തിരിച്ചടികള്‍: ഓര്‍മ പുതുക്കി ഭാവന!

അവര്‍ എന്റെ മേക്കപ്പ് പൂര്‍ത്തിയാക്കിയപ്പോള്‍ ഞാന്‍ മുഷിഞ്ഞിരുന്നു

തെന്നിന്ത്യൻ താരസുന്ദരി ഭാവന സിനിമയിലേയ്ക്ക് എത്തിയിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷമായി. ഇപ്പോഴിത, താരം തന്റെ അരങ്ങേറ്റ ചിത്രമായ നമ്മള്‍ സിനിമയെ കുറിച്ച്‌ സോഷ്യല്‍മീ‍ഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. ജിഷ്ണു രാഘവന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരും തുടക്കം കുറിച്ച ചിത്രം 2002 ലായിരുന്നു റിലീസ് ചെയ്തത്.

read also: മക്ബൂൽ സൽമാനെ നായകനാക്കി സൂരജ് സുകുമാരൻ നായർ സംവിധാനം ചെയ്ത റൂട്ട് മാപ്പിന്റെ ട്രെയിലർ പുറത്തുവിട്ടു

ഭാവനയുടെ കുറിപ്പ്

‘ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഈ ദിവസമാണ് ഞാന്‍ നമ്മള്‍ എന്ന സിനിമയുടെ സെറ്റിലേക്ക് എത്തിയത്. എന്റെ അരങ്ങേറ്റ ചിത്രമായിരുന്നു. സംവിധാനം കമല്‍ സാര്‍. പരിമളം (എന്റെ കഥാപാത്രത്തിന്റെ പേര്) ആയിത്തീര്‍ന്നു. തൃശൂര്‍ ഭാഷയില്‍ സംസാരിക്കുന്ന ഒരു ചേരി നിവാസി. അവര്‍ എന്റെ മേക്കപ്പ് പൂര്‍ത്തിയാക്കിയപ്പോള്‍ ഞാന്‍ മുഷിഞ്ഞിരുന്നു…. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

ആരും എന്നെ തിരിച്ചറിയാന്‍ പോകുന്നില്ലെന്ന് എനിക്ക് അപ്പോഴെ മനസിലായിരുന്നു. എന്തായാലും ഞാന്‍ അത് ചെയ്തു. പക്ഷെ ഇപ്പോള്‍ എനിക്കറിയാം.. എനിക്ക് ഇതിലും മികച്ച ഒരു അരങ്ങേറ്റം ചോദിക്കാന്‍ കഴിയുമായിരുന്നില്ല. ഇത്രയും വിജയങ്ങള്‍ നിരവധി പരാജയങ്ങള്‍, തിരിച്ചടികള്‍ , വേദന, സന്തോഷം, സ്നേഹം, സൗഹൃദങ്ങള്‍ ഇവയെല്ലാം എന്നെ ഇന്നത്തെ ഞാന്‍ എന്ന വ്യക്തിയായി രൂപപ്പെടുത്തി. ഇപ്പോഴും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. ഞാന്‍ ഒരു നിമിഷം നിര്‍ത്തി തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത് നന്ദി മാത്രമാണ്.

ഒരു പുതുമുഖമെന്ന നിലയില്‍ എന്നില്‍ ഉണ്ടായിരുന്ന അതേ നന്ദിയോടെയും അതേ ഭയത്തോടെയും ഞാന്‍ ഈ യാത്ര തുടരുന്നു. എനിക്ക് മുന്നിലുള്ള യാത്രയില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. അതുപോലെ ജിഷ്ണു ചേട്ടാ…. നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുന്നു. എന്റെ അച്ഛന്റെ മുഖത്തെ ആ പുഞ്ചിരി വിലമതിക്കാനാവാത്തതാണ്. എനിക്ക് അതും നഷ്ടമായി.

shortlink

Related Articles

Post Your Comments


Back to top button