നടന് ദര്ശന് നേരെ ചെരിപ്പേറ്. തന്റെ പുതിയ ചിത്രം ‘ക്രാന്തി’യുടെ പ്രമോഷന് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കന്നഡ താരത്തിന് നേരെ കാണികളില്‍ ഒരാള്‍ ചെരുപ്പ് എറിഞ്ഞത്. ദർശന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ഈ പ്രതിഷേധത്തിനു കാരണം. ഞായറാഴ്ച വൈകുന്നേരം കർണാടകയിലെ ഹൊസാപേട്ടയിൽ വെച്ചാണ് ദര്ശന് നേരെ ചെരിപ്പേറുണ്ടായത്.
‘ഭാഗ്യദേവത എല്ലായ്പ്പോഴും നമ്മുടെ വാതിലില്‍ മുട്ടണമെന്നില്ല. അവള് മുട്ടുമ്പോള്‍ അവളെ ബലമായി പിടിച്ച് കിടപ്പുമുറിയിലേക്ക് വലിച്ചിഴയ്ക്കണം. അതിനു ശേഷം അവളെ നഗ്നയാക്കണം. അവള്‍ക്കു വസ്ത്രങ്ങള്‍ നല്കിയാല് അവള് പുറത്തു പോകും’- എന്നായിരുന്നു ദര്‍ശന്റെ പരാമര്‍ശം.
ചെരിപ്പ് തന്റെ തോളിൽ തട്ടിയപ്പോള്‍ ‘ഇത് നിങ്ങളുടെ തെറ്റല്ല സഹോദരാ കുഴപ്പമില്ല’ എന്നായിരുന്നു ദർശന്റെ പ്രതികരണം.
Post Your Comments