ഉടമസ്ഥനെ കണ്ടാല്‍ കുരയ്ക്കാത്ത നായ്ക്കളുടെ ചിത്രവുമായി നടന് വിനായകന്. ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനുള്ള മറുപടിയാണ് വിനായകന്റെ പോസ്റ്റ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഐഎഫ്എഫ്കെയുടെ സമാപന വേദിയില്‍ തനിക്കെതിരെ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് രഞ്ജിത്ത് സംസാരിച്ചിരുന്നു. പ്രതിഷേധക്കാരുടെ കൂവല്‍ താന്‍ കാര്യമാക്കുന്നില്ലെന്നും അതിനെ സ്വന്തം വീട്ടിലെ പട്ടികള്‍ തന്നെ നോക്കി കുരയ്ക്കുന്നതിനോട് രഞ്ജിത് ഉപമിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Post Your Comments